മാലിക്കിന് നാണക്കേട്, ഇന്ത്യ പാക് പ്രസ്താവന ഇല്ല

ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ സമാധാനം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് വിഘാതം സൃഷ്ടിയ്ക്കുന്ന രീതിയിലായിരുന്നു പാക് മന്ത്രിയുടെ നിലപാടെന്നാണ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര കാര്യ മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും പാക് ആഭ്യന്ത്ര മന്ത്രി റഹ്മാന്‍ മാലിക്കും ചേര്‍ന്നുള്ള പ്രസ്താവന വേണ്ടെന്ന് വച്ചത് ലോക് സഭ സമ്മേളിയ്ക്കുന്നതുകൊണ്ടാണ് എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം.
26/11 ആക്രമണത്തിലെ പ്രതികളെ ശിക്ഷിയ്ക്കാന്‍ പാകിസ്താന്‍ തയ്യാറല്ലെന്ന് ചര്‍ച്ചകളില്‍ വ്യക്തമായിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ പ്രതികാരമായി 26-11 ആക്രമണത്തെ കാണാമെന്നായിരുന്നു റഹ്മാന്‍ മാലിക്കിന്റെ നിലപാട്. കാര്‍ഗില്‍ യുദ്ധത്തിനിടയില്‍ പാകിസ്ഥാന്‍ പട്ടാളക്കാല്‍ വെടിവച്ച് കൊന്ന സൗരഭ് കാലിയ മോശപ്പെട്ട കാലാവസ്ത കാരണമാണ് മരിച്ചതെന്നും മാലിക്ക് പറഞ്ഞ് വച്ചു. മാലിക്കിന്റെ ഇത്തരത്തിലുള്ള പ്രസ്താവനകളാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.
രണ്ട് രാജ്യങ്ങളുടെ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയ ശേഷം സാധാരണ പൊതു പ്രസ്താവന പതിവുള്ളതാണ്. പൊതു പ്രസ്താവന നടത്തുമെങ്കില്‍ അത് നേരത്തേ തന്നെ അറിയിച്ചിരിയ്ക്കും. ഇത്തവണയും അത്തരത്തില്‍ ഒരു അറിയിപ്പ് ഉണ്ടായിരുന്നു. അറിയിപ്പ് ഉണ്ടായതിന് ശേഷം പ്രസ്താവന നടത്താതിരിയ്ക്കുക അപൂര്‍വത്തില്‍ അപൂര്‍വമായുള്ള സംഭവമാണ്.












Click it and Unblock the Notifications