Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താന്‍ മാര്‍ക്കറ്റില്‍ സ്‌ഫോടനം, 15 മരണം

പേഷവാര്‍: പാകിസ്താന്‍ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ മരിച്ചു. വടക്കുപടിഞ്ഞാറന്‍ മേഖലയിലുണ്ടായ പൊട്ടിത്തെറിയില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഫ്ഗാന്‍ അതിര്‍ത്തോട് തൊട്ടടുത്ത് നില്‍ക്കുന്ന ഈ പ്രദേശത്ത് തീവ്രവാദസംഘടനയായ അല്‍ക്വയ്ദയുടെ സാന്നിധ്യം ശക്തമാണ്. നിരവധി കെട്ടിടങ്ങളും ട്രക്കുകളും മറ്റു വാഹനങ്ങളും കേടുപാടായിട്ടുണ്ട്.

പ്രധാന സര്‍ക്കാര്‍ കാര്യാലയത്തിനു സമീപമുണ്ടയ സ്‌ഫോടനത്തിനു പിറകില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ചാവേര്‍ ബോംബ് സ്‌ഫോടനമാണോ എന്ന കാര്യത്തിലും ഇതുവരെ സ്ഥിരീകരണമായിട്ടില്ല.

ശനിയാഴ്ച ചാവേര്‍ ആക്രമണസംഘം പേഷവാര്‍ വിമാനത്താവളത്തിനു നേരെ ആക്രമണം നടത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സുരക്ഷാസേന അക്രമികളെ തുരത്തിയത്.

അയല്‍ രാജ്യമായ അഫ്ഗാനിസ്താനിലുണ്ടായ മൈന്‍ സ്‌ഫോടനത്തില്‍ പത്തുപെണ്‍കുട്ടികള്‍ മരിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. മരിച്ചവരില്‍ ഭൂരിഭാഗവും ഒമ്പതിനും 11നും ഇടയില്‍ പ്രായമുള്ളവരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+