അടിസ്ഥാന നിരക്കുകളില്‍ മാറ്റമില്ല

നിലവില്‍ റിവേഴ്‌സ് റിപ്പോ ഏഴ് ശതമാനവും റിവേഴ്‌സ് റിപ്പോ എട്ടു ശതമാനവും സിആര്‍ആര്‍ 4.25 ശതമാനവുമാണ്. നിരക്കുകളില്‍ കുറവ് വരുത്താന്‍ ധനകാര്യമന്ത്രാലയും ബാങ്കിങ് സ്ഥാപനങ്ങളും ഏറെ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും സുരക്ഷിതമായി നീങ്ങാനാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.
പണപ്പെരുപ്പ നിരക്കിനെ കുറിച്ചുള്ള ആശങ്ക ഇപ്പോഴും സജീവമാണ്. പ്രഥമ പരിഗണന ഈ വിഷയത്തിനു തന്നെയാണ്. പുതിയ ഉദാരവത്കരണത്തിന്റെ പ്രതിഫലനങ്ങളെ വിശകലനം ചെയ്യേണ്ടതുണ്ട്-ആര്‍ബിഐ പത്രക്കുറിപ്പ് വ്യക്തമാക്കി.
അടുത്ത രണ്ടു മാസം പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന തലത്തില്‍ തന്നെ നില്‍ക്കാനാണ് സാധ്യത എന്ന തിരിച്ചറിവും ഈ തീരുമാനത്തിനു പിന്നിലുണ്ട്. റിസര്‍വ് ബാങ്കുകള്‍ നല്‍കുന്ന പണത്തിന് ഈടാക്കുന്ന പലിശയാണ് റിപ്പോ. ബാങ്കുകള്‍ സര്‍ പ്ലസ് ഫണ്ട് കേന്ദ്രബാങ്കിന് കൈമാറുമ്പോള്‍ ലഭിക്കുന്ന നിരക്കാണ് റിവേഴ്‌സ് റിപ്പോ. ബാങ്കുകളിലുള്ള മൊത്തം നിക്ഷേപത്തിന്റെ ഒരു നിശ്ചിതശതമാനം കരുതല്‍ ധനമായി സൂക്ഷിക്കേണ്ടതുണ്ട്. അതാണ് സിആര്‍ആര്‍(കരുതല്‍ ധനാനുപാതം)












Click it and Unblock the Notifications