കാറിന് സൈഡ് നല്‍കിയില്ല, കുടുംബത്തെ തല്ലിയൊതുക്കി
ദില്ലി: എംഎല്‍എയ്ക്ക് മാര്‍ഗ തടസം സൃഷ്ടിച്ചെന്നാരോപിച്ചു പൊതു നിരത്തില്‍ ഗൃഹനാഥന് മര്‍ദനം. കാറിലുണ്ടായിരുന്ന വീട്ടമ്മയ്ക്ക് തെറിവിളിയും. ഹരിയാന ജിന്ദ് ഹിസാര്‍ റോഡിലാണു സംഭവം.
ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എ രാംനിവാസ് ഘൊരേലയുടെ വാഹനത്തിനു തടസം സൃഷ്ടിച്ചെന്നാരോപിച്ചാണു മുന്നില്‍ യാത്ര ചെയ്യുകയായിരുന്ന കാറിലെ കുടുംബത്തിനെതിരേ അദ്ദേഹത്തിന്റെ അനുയായികള്‍ ആക്രമണം അഴിച്ചു വിട്ടത്.
വണ്ടിയില്‍ നിന്നു വലിച്ചു പുറത്തിറക്കിയ ഗൃഹനാഥനെ മര്‍ദിച്ച് അവശനാക്കിയ സംഘം, വീട്ടമ്മയ്‌ക്കെതിരേ അസഭ്യ വര്‍ഷം നടത്തുകയും ചെയ്തു.
ഇതേത്തുടര്‍ന്നു പ്രതിഷേധിച്ച കുടുംബം റോഡില്‍ കുത്തിയിരുന്നു. പൊലീസ് എത്തി എംഎല്‍എയ്‌ക്കെതിരേ കെസെടുത്തതിനെ തുടര്‍ന്നാണു പ്രതിഷേധം അവസാനിപ്പിച്ചത്. എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications