കൊച്ചി മെട്രോ: ശ്രീധരനും ഡിഎംആര്‍സിയും ഉണ്ടാവും

അടുത്ത മാസം എട്ടിന് കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥ് കൊച്ചിയിലെത്തുന്‌പോള്‍ കൊച്ചി മെട്രോയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം ചോദ്യോത്തരവേളയില്‍ പറഞ്ഞു. പദ്ധതി നിര്‍മാണത്തിനായി ഇ. ശ്രീധരന് ആവശ്യമുള്ള പദവി നല്‍കാന്‍ സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി പറഞ്ഞു.
ശ്രീധരനെതിരായ പരാമര്‍ശങ്ങളുമായി കെ.എം.ആര്‍.എല്‍ മുന്‍ എംഡി ടോം ജോസ് കേന്ദ്രത്തിന് അയച്ച കത്തിനെക്കുറിച്ച് ടോം ജോസിന്റെ വിശദീകരണം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. . അത് അന്വേഷിക്കേണ്ടത് താനല്ലെന്നും ഐ.എ.എസുകാരനോട് വിശദീകരണം ചോദിക്കേണ്ടതും വാങ്ങി നല്‍കേണ്ടതും ചീഫ് സെക്രട്ടറിയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications