കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനം വരള്‍ച്ചാ ഭീഷണിയില്‍ ഉമ്മന്‍ ചാണ്ടി

  • By Ajith Babu
Google Oneindia Malayalam News

Oommen Chandy
തിരുവനന്തപുരം: സംസ്ഥാനം അതിരൂക്ഷമായ വരള്‍ച്ചാഭീഷണിയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ പ്രതിപക്ഷത്തിന് വേണ്ടി മുന്‍ കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ അവതരിപ്പിച്ച അടിയന്തരപ്രമേയനോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം, കൊല്ലം, വയനാട്, ഇടുക്കി എന്നീ നാല് ജില്ലകളെ വരള്‍ച്ചാബാധിത ജില്ലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ജില്ലകളെ വരള്‍ച്ചാബാധിത ജില്ലകളായി പ്രഖ്യാപിക്കേണ്ട സ്ഥിതിയാണ്. ബുധനാഴ്ച ചേരുന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തില്‍ ഇക്കാര്യത്തെ കുറിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി പറഞ്ഞു.

കോഴിക്കോട്, എറണാകുളം, കോട്ടയം ജില്ലകളില്‍ അത്യാവശ്യം മഴ ലഭിച്ചിട്ടുണ്‌ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വരള്‍ച്ച മൂലമുണ്ടാകുന്ന നഷ്ടം മറികടക്കാന്‍ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചതായും ഇതിന്റെ പൈലറ്റ് പദ്ധതി പാലക്കാട് ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

മണ്‍സൂണ്‍ മഴയുടെ കുറവു കൊണ്ടു തന്നെ സംസ്ഥാനത്ത് വരള്‍ച്ച നേരിടുമെന്ന് ഉറപ്പായിരുന്നതായും എന്നാല്‍ ഇതിന് അനുസൃതമായ നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാരിനായില്ലെന്നും മുല്ലക്കര രത്‌നാകരന്‍ ചൂണ്ടിക്കാട്ടി. വരള്‍ച്ച പഠിക്കാന്‍ കേന്ദ്രസംഘമെത്തിയെങ്കിലും അവര്‍ വന്നപ്പോള്‍ സംസ്ഥാനത്ത് മഴയുള്ള സമയമായിരുന്നു. അതുകൊണ്ടു തന്നെ വസ്തുതാവിരുദ്ധമായ റിപ്പോര്‍ട്ടാണ് അവര്‍ നല്‍കിയിട്ടുള്ളതെന്നും മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. ദുരിതാശ്വാസം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി മുല്ലക്കര ആരോപിച്ചു.

പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ നിന്നും തമിഴ്‌നാട് വെള്ളം നല്‍കാത്തതിനാല്‍ പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യം നാളത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പറമ്പിക്കുളം-ആളിയാര്‍ കരാറിന്റെ ലംഘനമാണ് തമിഴ്‌നാട് നടത്തുന്നത്. കേരളത്തിന് ആവശ്യമായ വെള്ളം നല്‍കുന്നതില്‍ തമിഴ്‌നാട് അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നത്. ഇക്കാര്യം തമിഴ്‌നാടിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്‌ടെങ്കിലും അനുകൂലമായി പ്രതികരിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാടിനെ നേരിട്ട് ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും അവര്‍ തയാറായിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്നു സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

English summary
The opposition on Tuesday staged a walkout from the Assembly as the adjournment motion to discuss the severe drought that is plaguing the state was dismissed by the speaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X