കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കിങ് മേഖലയിലും കൂടുതല്‍ വിദേശനിക്ഷേപം

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ബാങ്കിങ് മേഖലയില്‍ കൂടുതല്‍ നിക്ഷേപവും നിയന്ത്രണങ്ങളും ലക്ഷ്യമിടുന്ന നിയമഭേദഗതികള്‍ ലോക്‌സഭ പാസാക്കി.

രാജ്യത്ത് വിദേശ ബാങ്കുകളുടെ സാന്നിധ്യവും സ്വകാര്യ ബാങ്കുകള്‍ക്ക് പുതിയ ബാങ്കിങ് ലൈസന്‍സും അനുവദിയ്ക്കുന്ന ബില്ലിനെതിരെ
ഇടതുപക്ഷം അവതരിപ്പിച്ച ഭേദഗതികള്‍ ഇരുപത്തേഴിനെതിരേ 205 വോട്ടിനു തള്ളിയശേഷമാണു ബില്‍ പാസാക്കിയത്. ബില്‍ പാസാക്കുന്നതിനായി അവധി വ്യാപാരത്തില്‍ ഇടപെടാനുള്ള അവസരം നല്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ബിജെപി ബില്ലിനെ പിന്തുണയ്ക്കുകയായിരുന്നു.

സ്വകാര്യമേഖലയില്‍ പുതിയ ബാങ്കിങ് ലൈസന്‍സ് അനുവദിക്കാന്‍ അവസരമൊരുക്കുന്നതാണ് ബാങ്കിങ് ബില്‍. കയ്യില്‍ പണമുള്ള ആര്‍ക്കും ബാങ്ക് തുടങ്ങാമെന്ന സാഹചര്യമാണ് രാജ്യത്ത് ഇതോടെ സംജാതമാവുക.

പ്രമുഖ ബാങ്കിതര ഫിനാന്‍സ് കമ്പനികള്‍ ലൈസന്‍സിനായി നേരത്തെ തന്നെ രംഗത്തുണ്ട്. എല്‍ ആന്‍ഡ് ടി ഫിനാന്‍സ്, ശ്രീറാം ഗ്രൂപ്പ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയാണ് മുന്‍നിരയിലുള്ളവര്‍. ബജാജ് ഫിന്‍സെര്‍വ്, ആദിത്യ ബിര്‍ള നുവോ, ടാറ്റാ കാപ്പിറ്റല്‍ എന്നീ കമ്പനികളും ബാങ്കുകള്‍ ആരംഭിയ്ക്കുമെന്ന് കരുതപ്പെടുന്നു.

1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലും 1970ലെയും 80ലെയും ബാങ്ക് ദേശസാത്കരണ നിയമങ്ങളിലും മാറ്റങ്ങള്‍ വരുത്താനുള്ളതാണു ബില്‍. 2005ല്‍ അവതരിപ്പിച്ച ബില്‍ ലോക്‌സഭയുടെ കാലാവധി തീര്‍ന്നതോടെ ലാപ്‌സായിരുന്നു. പിന്നീട് 2011ല്‍ പ്രണാബ് മുഖര്‍ജി അവതരിപ്പിച്ച ബില്ലാണ് പാസാക്കിയത്. സ്വകാര്യ ബാങ്കുകളില്‍ വിദേശനിക്ഷേപകര്‍ക്കുള്ള വോട്ടവകാശം പത്തുശതമാനം എന്നത് 26 ശതമാനമാക്കാന്‍ ഭേദഗതി നിര്‍ദേശിക്കുന്നു. ഇതുകൂടുതല്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കും.

നിലവിലുള്ള സ്വകാര്യ ബാങ്കുകള്‍ കൈയടക്കാന്‍ വിദേശ ബാങ്കുകള്‍ ശ്രമിച്ചുവെന്നും വരാം. സ്വകാര്യബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിടാന്‍ റിസര്‍വ് ബാങ്കിന് അധികാരം നല്‍കുന്ന വ്യവസ്ഥയും ഭേദഗതികളിലുണ്ട്. ഇതു ബാങ്കു മേഖലയില്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണാധികാരം വര്‍ധിപ്പിക്കും. പൊതുമേഖലാ ബാങ്കുകളിലെ സ്വകാര്യ നിക്ഷേപകരുടെ വോട്ടവകാശം ഒരു ശതമാനത്തില്‍ നിന്നു പത്തു ശതമാനമാക്കുന്നതാണു മറ്റൊരു ഭേദഗതി.

പെന്‍ഷന്‍, ഇന്‍ഷ്വറന്‍സ് എന്നിവയ്‌ക്കൊപ്പം ബാങ്കിംഗില്‍ സര്‍ക്കാര്‍ ഉദ്ദേശിച്ച പ്രധാന ഉദാരവത്കരണ പരിപാടികള്‍ക്കാണ് ചൊവ്വാഴ്ചലോക്‌സഭയില്‍ പച്ചക്കൊടി ലഭിച്ചത്. ബിജെപി പിന്തുണ നല്‍കിയതോടെ രാജ്യസഭയിലും ബില്‍ പാസാകുമെന്ന് ഉറപ്പായി.

English summary
The government on Tuesday cleared the decks for the Reserve Bank of India ( RBI) to initiate the process to issue new banking licences and widened the window for infusion of capital into the banking sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X