ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു

ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ യൂണിയന്‍ ഓഫ് ബാങ്ക് എംപ്ലോയീസ് എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 26 പൊതുമേഖലാ ബാങ്കുകള്‍, 12 പഴയതലമുറ സ്വകാര്യബാങ്കുകള്‍, എട്ടു വിദേശബാങ്കുകള്‍ എന്നിവയിലെ ഏഴു ലക്ഷത്തോളം ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കും.
പ്രതിപക്ഷത്തിന്റെയും വിവിധ രാഷ്ട്രീയകക്ഷികളുടെയും എതിര്‍പ്പ് അവഗണിച്ച് ബാങ്കിങ് നിയമഭേദഗതിബില്‍ പാസാക്കാന്‍ യു.പി.എ. സര്‍ക്കാര്‍ തിടുക്കം കാട്ടുകയാണെന്ന് യൂണിയനുകള്‍ ആരോപിച്ചു. ബാങ്കുകളില്‍ കൂടുതല്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് വഴിവെക്കുന്നതാണ് പുതിയ ബില്ലെന്നാണ് യൂണിയനുകള്‍ പറയുന്നത്.
യുപിഎ സര്‍ക്കാര്‍ തുടക്കമിട്ട സാമ്പത്തികപരിഷ്‌കരണനടപടികളിലുള്‍പ്പെടുന്നതാണ് ബാങ്കിങ് ഭേദഗതി ബില്‍. ബാങ്കുകളിലേക്ക് വിദേശനിക്ഷേപം ആകര്‍ഷിക്കുകയെന്നതുതന്നെയാണ് മുഖ്യലക്ഷ്യം. ഇന്ത്യന്‍ ബാങ്കിങ്‌മേഖലയില്‍ ബഹുരാഷ്ട്രബാങ്കുകളുടെ കടന്നുകയറ്റത്തിന് ഇത് ഇടയാക്കുമെന്നാണ് ആരോപണം.












Click it and Unblock the Notifications