ഭര്‍ത്താവിനെ കൊന്ന് 11 കഷ്ണങ്ങളാക്കി

ഈ മാസം 12ന് തിത്വാലയിലെ ഷാനി ക്ഷേത്രത്തിനു സമീപം ഉടമസ്ഥനില്ലാത്ത ഒരു ബാഗ് നാട്ടുകാര്‍ കണ്ടെത്തിയതോടെയാണ് കൊലപാതകം പുറത്തുവന്നത്. പൊലീസ് എത്തി ബാഗ് തുറന്നപ്പോഴാണ് ബാഗിനുള്ളില്‍ 11 കഷണമാക്കി മുറിച്ച മൃതദേഹം കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരാളെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം കല്യാണ്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചതായി അറിഞ്ഞു. പരാതി കൊടുത്ത സ്ത്രീയെ വിളിച്ച് കൊല്ലപ്പെട്ടയാളുടെ ഫോട്ടോ കാണിച്ചപ്പോള്‍ സ്ത്രീ തിരിച്ചറിഞ്ഞു.
തുടര്‍ന്ന് സംശയത്തിന്റെ പേരില്‍ തിത്വാല പൊലീസ് ഈ സ്ത്രീയെയും സഹോദരനെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. െ
തുടര്‍ന്ന് ഇത് തന്റെ ഭര്‍ത്താവ് മെഹ്തര്‍ ആണെന്നും താനും സഹോദരനും കൂട്ടാളികളും ചേര്‍ന്ന് ഇയാളെ ശ്വാസം മുട്ടിച്ചും മര്‍ദിച്ചും കൊല്ലുകയായിരുന്നെന്നും സ്ത്രീ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.
പാല്‍ക്കച്ചവടക്കാരനായ മെഹ്തറിന്റെ രണ്ടാംഭാര്യയാണ് ആതിയ. മെഹ്തറിന്റെ മൂത്ത സഹോദരനായ പെര്‍വേസുമായി ആതിയയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. മെഹ്തര്‍ ഇതിന് തടസ്സമായതോടെയാണ് ഇയാളെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് ആതിയ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications