സിപിഎം വിടുന്നവര്‍ക്ക് സ്വാഗതവുമായി സിപിഐ
തിരുവനന്തപുരം: വിവിധ കാരണങ്ങളാല്‍ സി.പി.എം വിട്ട് വരുന്നവരെ അകറ്റി നിറുത്തേണ്ടതില്ലെന്ന നിലപാടിലേക്ക് സി.പി.ഐ എത്തുന്നു. എന്നാല്‍ മുന്നണിയിലെ വലിയ കക്ഷിയായ സിപിഎമ്മിനെ വെറുപ്പിയ്ക്കുന്ന രീതിയില്‍ ഈ വിഷയില്‍ത്തില്‍ വ്യാപകമായ പ്രചരണം നല്‍കേണ്ടതില്ലെന്നാണ് തീരുമാനം.
ഷൊര്‍ണൂരില്‍ എം.ആര്‍.മുരളിയുടെ നേതൃത്വത്തില്‍ സി.പി.എം വിട്ടുപോയവരെ സി.പി.ഐയില്‍ എടുക്കുന്നതിന് പ്രദേശിക തലത്തില്‍ ധാരണയുണ്ടാക്കാന്‍ സി.പി.ഐ എക്‌സിക്യൂട്ടീവ് പച്ചക്കൊടി വീശിയിട്ടുണ്ട്. എം.ആര്‍.മുരളി നേരത്തേ തന്നെ സി.പി.എം വിട്ടു പോയതിനാല്‍ ഇപ്പോള്‍ സി.പി.എമ്മിന് വിഷമമുണ്ടാകേണ്ട കാര്യമില്ലെന്നാണ് സിപിഐ കരുതുന്നത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായി ചേര്‍ന്ന് മത്സരിച്ച എം.ആര്‍.മുരളി ഇപ്പോള്‍ യു.ഡു.എഫ് നിലപാടുകളെ പരസ്യമായി തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഇടുതുപക്ഷ നിലപാടിനൊപ്പം നില്ക്കാന്‍ സന്നദ്ധരായ സാഹചര്യത്തിലാണ് അവരെ പാര്‍ട്ടിയിലെടുക്കുന്ന കാര്യം സി.പി.ഐ പ്രാദേശിക നേതൃത്വം ആലോചിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.പി.എം ഔദ്യാഗിക നേതൃത്വവുമായി കലഹിച്ച് പുറത്തായവരും പുറത്ത് പോയവരുമായി സി.പി.ഐ ജില്ലാ നേതൃത്വങ്ങള്‍ ബന്ധപ്പെടുകയാണ്. സിപിഎമ്മില്‍ വഹിച്ചിരുന്ന സംഘടനാ സ്ഥാനമാനങ്ങളടക്കം സി.പി.ഐയിലും വാഗ്ദാനം ചെയ്താണ് ഇവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനാണ് നീക്കം. ഇതോടൊപ്പം എല്‍.ഡി.എഫില്‍നിന്ന് വിട്ടുപോയ കക്ഷികളെയും തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കും പാര്‍ട്ടി മുന്‍കൈ എടുക്കും.
അതേസമയം, സി.പി.എമ്മുമായി അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന നിലപാടും പാര്‍ട്ടി നേതൃത്വത്തിനുണ്ട്. സി.പി.എമ്മിന്റെ അടുപ്പുകൂട്ടി സമരത്തെ പരിഹസിച്ച് 'ജനയുഗ'ത്തില്‍ വന്ന വാര്‍ത്തക്കെതിരെ സംസ്ഥാന കൗണ്‍സിലില്‍ ഉണ്ടായ ആക്ഷേപം അംഗീകരിച്ച നേതൃത്വത്തിന്റെ നിലപാടും ഇതിന്റെ ഭാഗമായാണ്.












Click it and Unblock the Notifications