പറവൂര്‍ പീഡനം പിതാവിന് 7 വര്‍ഷം തടവ്

അതേസമയം, കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാരല്ലെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാവ് സുബൈദ, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ബിജു എന്നിവരെയാണ് വെറുതെവിട്ടത്. പണംവാങ്ങി പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവയ്ക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നാണ് ബിജുവിനെതിരെ ആരോപിക്കപ്പെട്ടിരുന്ന കുറ്റം. എന്നാല്‍ ഇത് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി വിലയിരുത്തി.
ചലച്ചിത്ര നിര്‍മാതാവായ ജനതാ വിജയന്‍ പെണ്‍കുട്ടിയെ 40,000 രൂപയ്ക്ക് വാങ്ങി പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്കു കാഴ്ചവയ്ക്കുകയും ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2010 ഫെബ്രുവരിയില്‍ വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചായിരുന്നു സംഭവം.
തട്ടിക്കൊണ്ടുപോകല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. പറവൂര്‍ പീഡനവുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ സുധീറിന് ജീവപര്യന്തം തടവും പിഴയും വിധിച്ചിരുന്നു.












Click it and Unblock the Notifications