Get Updates
Get notified of breaking news, exclusive insights, and must-see stories!

പോളിയോ ടീമിനുനേരെ വീണ്ടും ആക്രമണം, മരണം ഏഴായി

Pakistan Polio
കറാച്ചി: ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടെ പാകിസ്താനില്‍ പോളിയോ വാക്‌സിന്‍ വിതരണം ചെയ്യുന്ന സംഘത്തിനു നേരെ വീണ്ടും ആക്രമണം. വടക്കുപടിഞ്ഞാറന്‍ പാകിസ്താന്‍ കേന്ദ്രമായി ആരോഗ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യുവതിയും ഡ്രൈവറുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതോടെ രാജ്യവ്യാപകമായി പോളിയോ സംഘങ്ങള്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി.

രാജ്യത്ത് പോളിയോ രോഗങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യസംഘടന മുന്‍കൈയെടുത്ത് പോളിയോ വാക്‌സിന്‍ വിതരണം ആരംഭിച്ചത്. എന്നാല്‍ യുഎന്‍ പ്രതിനിധികള്‍ രാജ്യത്ത് ചാരപ്രവര്‍ത്തനത്തിനെത്തിയതാണെന്ന് ആരോപിച്ച് താലിബാന്‍ ആക്രമണം അഴിച്ചുവിടുകയാണ്.

ലോകത്ത് ഇപ്പോഴും പോളിയോ നിയന്ത്രണവിധേയമാകാത്ത മൂന്നു രാജ്യങ്ങളാണ് ഉള്ളത്. അതില്‍ ഒന്ന് പാകിസ്താനാണ്. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പോളിയോ നിര്‍മാര്‍ജ്ജന യജ്ഞം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. താലിബാന്‍ തീവ്രവാദികള്‍ക്ക് ആധിപത്യമുള്ള മേഖലകളിലെല്ലാം ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം അഴിച്ചുവിടുകയാണ്.

ആരോഗ്യപ്രവര്‍ത്തകള്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്ന് ബോധവത്കരണം നടത്തുന്നതിനെ മുസ്ലീം തീവ്രവാദികള്‍ ഏറെ ആശങ്കയോടെയാണ് കാണുന്നത്. പുറം ലോകവുമായി ജനങ്ങള്‍ ആശയവിനിമയം നടത്തുന്നത് തിരിച്ചടിയാകുമെന്ന പേടിയായിരിക്കാം ആക്രമണത്തിനു പിന്നിലെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+