ഒലീവിയ കള്‍പോ വിശ്വസുന്ദരി
ലാ വെഗാസ്: 2012 ലെ വിശ്വസുന്ദരിയായി അമേരിക്കക്കാരി ഒലീവിയ കള്‍പോ തെരഞ്ഞെടുക്കപ്പെട്ടു. 89 രാജ്യങ്ങളില്‍ നിന്നെത്തിയ സുന്ദരിമാരെ പിന്നിലാക്കിയാണ് ഒലീവിയ വിശ്വസുന്ദരിപട്ടം സ്വന്തമാക്കിയത്.
ഒലീവിയയെ കഴിഞ്ഞ വര്‍ഷത്തെ സുന്ദരി ലൈ ലോപ്പസ് കിരീടണമണിയിച്ചു. റോദെ ഐലന്‍ഡ് സ്വദേശിയാണ് ഇരുപതു വയസുകാരി ഒലീവിയ. 1997നുശേഷം വിശ്വസുന്ദരി പട്ടം നേടുന്ന ആദ്യ അമെരിക്കക്കാരിയും.

ലാസ് വേഗാസിലെ പ്ലാനറ്റ് ഹോളിവുഡ് കാസിനോയില്‍ നടന്ന മത്സരത്തില്‍ ഫിലിപ്പൈന്‍സിന്റെ ജാനിന്‍ ടുഗോനോണ്‍ ഒന്നാം റണ്ണറപ്പും വെനസ്വേലന്‍ സുന്ദരി ഐറിന്‍ എസ്സര്‍ രണ്ടാം റണ്ണറപ്പുമായി. പത്തംഗ പാനലാണ് വിശ്വസുന്ദരിയെ തിരഞ്ഞെടുത്തത്.
ഇന്ത്യയുടെ പ്രതീക്ഷയായി ബിഹാറില്‍ നിന്നും ലാ വെഗാസിലെത്തിയ ശില്‍പ സിങിന് അവസാന പത്തില്‍ പോലും എത്തിപ്പെടാനായില്ല. സോഫ്റ്റ് വെയര്‍ എഞ്ചിനീയറും നര്‍ത്തകിയുമായ ശില്‍പയ്ക്ക് പതിനാറാം സ്ഥാനം മാത്രമാണ് ലഭിച്ചത്. 2007നു ശേഷം ഒരു ഇന്ത്യന്‍ സുന്ദരി ആദ്യ പതിനാറില്‍ ഇടം നേടുന്നത് ആദ്യമായാണ്. ശില്‍പയെ മുന്‍ വിശ്വസുന്ദരിമാരായ ലാറ ദത്തയും സുസ്മിത സെന്നും അഭിനന്ദിച്ചു
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഇന്ത്യയ്ക്ക് വിശ്വസുന്ദരി മത്സരത്തില്‍ നിരാശ മാത്രമാണ് ബാക്കി. 2000ല്‍ ലാറ ദത്തയാണ് ഇന്ത്യയിലേക്ക് അവസാനമായി വിശ്വസുന്ദരിപ്പട്ടം കൊണ്ടുവന്നത്.












Click it and Unblock the Notifications