പെണ്‍കുട്ടിയുടെ നിലയില്‍ നേരിയ പുരോഗതി
ദില്ലി: ബസ്സില്‍ കൂട്ടമാനഭംഗത്തിനിരയായ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍. എന്നാല്‍ അപകടാവസ്ഥ ഇപ്പോഴും തരണം ചെയ്തിട്ടില്ലെന്നും അവര്‍ അറിയിച്ചു.
ബുധനാഴ്ച പെണ്‍കുട്ടിക്ക് അഞ്ചാമത്തെ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനുശേഷം രാവിലെ പെണ്‍കുട്ടി കൂടുതല്‍ സ്വബോധത്തിലേക്ക് മടങ്ങിവന്നിട്ടുണ്‌ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.എന്നാല്‍ നിലവിലും വെന്റിലേറ്ററിന്റെ സേവനം നല്‍കുന്നുണ്ടെന്നും സഫ്ദര്‍ജങ് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ.ബി.ഡി.അഷ്താനി പറഞ്ഞു.
അവള്‍ തീര്‍ത്തും ധീരയാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഉപകരണങ്ങളുടെ സഹായമില്ലാതെ സ്വയം ശ്വസിക്കാന്‍ ശ്രമിക്കുന്നുണ്ട്‌ഡോ.അഷ്താനി പറഞ്ഞു. എന്നാല്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞത് ആശങ്ക ഉയര്‍ത്തുന്നുണ്ടെന്ന് ഡോക്ടര്‍ വിശദീകരിച്ചു.
ഞായറാഴ്ച രാത്രിയിലാണ് ദില്ലിയിലെ വസന്ത് നഗറില്‍ ഓടുന്ന ബസില്‍ പാരാ മെഡിക്കല്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടി സുഹൃത്തിനൊപ്പം സഞ്ചരിക്കവേ കൂട്ടമാനഭംഗത്തിനിരയായത്. ക്രൂരമായി മര്‍ദ്ദിയ്ക്കുകയും ചെയ്തു. ഇരുമ്പുദണ്ഡുകൊണ്ടുള്ള അടിയേറ്റ് പെണ്‍കുട്ടിയുടെ കുടല്‍മാല ഉള്‍പ്പെടെയുളള ആന്തരീകാവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതം പറ്റിയിരുന്നു. ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോള്‍ തന്നെ രക്ഷപ്പെടുത്താനാവുമോയെന്നും തനിയ്ക്ക് ജീവിയ്ക്കണമെന്നും പെണ്‍കുട്ടി എഴുതിക്കാണിച്ചിരുന്നു.












Click it and Unblock the Notifications