നരേന്ദ്ര മോഡി ഹാട്രിക് നേടുമോ?
അഹമ്മദാബാദ്: ഗുജറാത്ത്, ഹിമാലയ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് ആരംഭിക്കും. ഹിമാചല്‍ പ്രദേശില്‍ നവംബര്‍ നാലിനാണ് തിരഞ്ഞെടുപ്പ് നടന്നത്. ഗുജറാത്തില്‍ രണ്ടു ഘട്ടങ്ങളിലായി(ഡിസംബര്‍ 13നും 17നും) നടന്ന തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിനുവേണ്ടിയാണ് വോട്ടെണ്ണല്‍ മാറ്റിവെച്ചത്.
ബിജെപി ഭരിയ്ക്കുന്ന ഹിമാചല്‍ പ്രദേശില്‍ 68 മണ്ഡലങ്ങളിലായി 459 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. 74.70 ശതമാനം പോളിങ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിയ മുന്‍തൂക്കം നേടുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി 41ഉം കോണ്‍ഗ്രസ് 23ഉം സ്വതന്ത്രര്‍ മൂന്നും ബിഎസ്പി ഒരു സീറ്റുമാണ് നേടിയത്. ബിജെപി മുഖ്യമന്ത്രി പ്രേം കുമാര്‍ ധുമാലിന്റെ നേതൃത്വത്തിലും കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി വിര്‍ഭദ്രസിങിന്റെ നേതൃത്വത്തിലുമാണ് പോരാട്ടത്തിനിറങ്ങിയത്.

ഗുജറാത്തിലാണെങ്കില്‍ മോഡി അധികാരത്തില്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഭൂരിപക്ഷത്തിന്റെ കാര്യത്തിലാണ് ആശങ്ക. പുറത്തിറങ്ങിയ എല്ലാ എക്‌സിറ്റ് പോളുകളും മോഡി ഹാട്രിക് വിജയത്തോടെ തിരിച്ചെത്തുമെന്നാണ് പ്രവചിട്ടുള്ളത്. 2002ല്‍ ബിജെപി 182 മണ്ഡലങ്ങളില്‍ 127ഉം സ്വന്തമാക്കിയിരുന്നു. കോണ്‍ഗ്രസ് 51ഉം സ്വതന്ത്രര്‍ രണ്ടു സീറ്റുമാണ് അന്ന് നേടിയത്. അഞ്ചു വര്‍ഷത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിലും മോഡിയുടെ പാര്‍ട്ടിക്ക് 117 സീറ്റുകള്‍ നേടാന്‍ സാധിച്ചു. കോണ്‍ഗ്രസിന് 59 സീറ്റുകളും. സ്വതന്ത്ര്യന്‍ ഒരു സീറ്റ് സ്വന്തമാക്കി. 2012ലെ തിരഞ്ഞെടുപ്പില്‍ മോഡി 129നും 141നും ഇടയിലുള്ള സീറ്റുകള്‍ കരസ്ഥമാക്കുമെന്നാണ് പ്രവചനം.












Click it and Unblock the Notifications