കാമുകിയുടെ അമ്മയെ വെട്ടിക്കൊന്നു

നിത്യയുമായുള്ള പ്രണയം എതിര്‍ത്തതിനാണ് പ്രസാദ് അക്രമം നടത്തിയെന്ന് പറയപ്പെടുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 5.30 നാണ് സംഭവം. മുറ്റമടിക്കുകയായിരുന്ന ലതയെ പ്രസാദ് ആദ്യം വെട്ടുകയായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ അച്ഛനെയും കാമുകിയെയും തുരുതുരെ വെട്ടി
പരിക്കേറ്റ മോഹനനെയും നിത്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നിത്യയുടെ നില ഗുരുതരമാണ്.
അക്രമത്തിന് ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രസാദ് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.
പ്രസാദും നിത്യയും കോയമ്പത്തൂര്‍ സ്വകാര്യ കോളേജിലെ ബി.ബി.എ വിദ്യാര്‍ഥികളായിരുന്നു. നാല് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നിത്യമായുള്ള വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തതാണ് പ്രസാദിനെ കൊലയ്ക്ക് പ്രേരിപ്പിച്ചതത്രേ.












Click it and Unblock the Notifications