പീഡനവീരന്മാരെ ഷണ്ഡന്‍മാരാക്കണം
ദില്ലി: ബലാല്‍സംഗം പോലെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ മംമ്ത ശര്‍മ്മ.
ഇത്തരം കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ശക്തമായ നിയമം തന്നെ വേണം. ഈ കുറ്റവാളികള്‍ക്ക് വധശിക്ഷയാണ് ഏറ്റവും അനുയോജ്യമെന്ന് വ്യക്തമാക്കിയ മംമ്ത അത്തരക്കാരെ ഷണ്ഡത്വത്തിന് വിധേയനാക്കുന്ന കാര്യം പോലും പരിഗണിക്കുന്നതില്‍ തെറ്റില്ലെന്നും പറഞ്ഞു.
ദില്ലി ഒതു പരിപാടിയില്‍ നടത്തിയ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു മംമ്ത വികാരധീനയായത്. ദില്ലിയില്‍ വിദ്യാര്‍ത്ഥിനി ബസ്സിനുള്ളില്‍ കൂട്ട ബലാല്‍സംഗത്തിന് വിധേയയായ സംഭവം തലസ്ഥാനത്തിന് മാത്രമല്ല ഇന്ത്യയ്ക്ക് മുഴുവന്‍ നാണക്കേടാണെന്നും വ്യക്തമാക്കി. ദേശീയ വനിതാക്കമ്മീഷനൊപ്പം സംസ്ഥാനങ്ങളിലെ കമ്മീഷനുകളും പരിപാടിയില്‍ പങ്കെടുത്ത ഒമ്പത് എന്‍ജിഒകളും ഇതേ അഭിപ്രായം തന്നെ നടത്തി.
വധശിക്ഷ പ്രധാനപ്പെട്ടതാണെങ്കിലും ജീവിതത്തില്‍ ഒരിക്കലും ഇത്തരം തെറ്റുകള്‍ ഇവര്‍ ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനും തങ്ങളുടെ തെറ്റ് ഓര്‍ത്ത് ഇവര്‍ ജീവിതകാലം മുഴുവന്‍ പശ്ചാത്തപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഇത്തരക്കാരെ ഷണ്‍ഡന്‍മാരാക്കുന്നത് ഗുണകരമാകുമെന്ന് മംമ്ത അഭിപ്രായപ്പെട്ടു.
പോലീസ് പെട്രോളിംഗ് കൂട്ടുന്നതും വാഹനങ്ങളിലെ കൂള്‍ഫിലിമുകള്‍ എടുത്തുകളയുന്നതുമൊന്നും ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കുമ്പോള്‍ ള്‍ ശബ്ദിക്കുകയും പ്രമേയം പാസാക്കുകയും ചെയ്താല്‍ മാത്രം പോരെന്നും ശക്തമായ നടപടികളാണ് ആവശ്യമെന്നും അവര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications