യുവിയുടെ മാന്‍ ഓഫ് ദ മാച്ച് ദില്ലി പെണ്‍കുട്ടിയ്ക്

ഇംഗ്ലണ്ടിനെതിരെ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ 38 റണ്‍സും മൂന്ന് വിക്കറ്റും സ്വന്തമാക്കിയാണ് യുവരാജ് കളിയിലെ കേമനായി മാറിയത്. മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. തനിയ്ക്ക് കിട്ടിയ പുരസ്‌കാരം പെണ്‍കുട്ടിയ്ക്ക് സമര്‍പ്പിയ്ക്കുകയാണെന്ന് യുവരാജ് പറഞ്ഞു.
ഏറെ വിഷമിപ്പിക്കുന്ന സംഭവമാണിത്. ടീം ഇന്ത്യക്കു കുട്ടിയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും എല്ലാവരുടെയും പ്രാര്‍ഥന കൂടെയുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ യുവരാജ് അറിയിച്ചു.
പെണ്‍കുട്ടി തന്നെ സുഖപ്പെടട്ടെ, ആ കുട്ടിയുടെ ഇപ്പോഴത്തെ നില എന്തെന്ന് എനിയ്ക്കറിയില്ല. എന്റെ ഈ പുരസ്‌കാരം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കുകയാണ്. ഈ സംഭവത്തെക്കുറിച്ച് ഞാന്‍ ഏറെ വായിച്ചു, വളരെ അസ്വസ്ഥാജനകമാണത്. പെണ്‍കുട്ടിയ്ക്ക് പിന്തുണയുമായി രാജ്യം മുഴുവനുണ്ടാകുമെന്ന് തനിയ്ക്ക് ഉറപ്പുണ്ടെന്നും യുവരാജ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ബംഗാള്‍ ബാറ്റ്‌സ്മാന്‍ മനോജ് തിവാരിയും തനിയ്ക്ക് ലഭിച്ച മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഇത്തരത്തില്‍ സമര്‍പ്പിച്ചിരുന്നു. ചെന്നൈയിലെ എഎംആര്‍ഐ ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തില്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടിയായിരുന്നു തിവാരിയുടെ സമര്‍പ്പണം.












Click it and Unblock the Notifications