നാവികരുടെ യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാകും നാവികരുടെ മടക്കയാത്ര. ക്രിസ്മസ് ആഘോഷിക്കാന്‍ ഹൈക്കോടതി ജാമ്യ വ്യവസ്ഥയ്ക്ക് ഇളവു നല്‍കിയതിനെ തുടര്‍ന്നാണു മടക്കം. വെള്ളിയാഴ്ച പൊലീസ് സ്‌റ്റേഷനിലെത്തി ജാമ്യാപേക്ഷയില്‍ ഇരുവരും ഒപ്പു വയ്ക്കും. നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷമാകും തിരിക്കുകയെന്നാണു റിപ്പോര്‍ട്ട്.
കടലില്‍ രണ്ടു മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കു ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടില്‍ പോകാന്‍ ഹൈക്കോടതിയുടെ അനുമതി നല്‍കിയിരുന്നു. ആറു കോടി രൂപ ബാങ്ക് ഗാരന്റി നല്കണമെന്നും പ്രതികള്‍ ജനുവരി 10 നു വൈകുന്നേരം മൂന്നിനു മുമ്പു കൊച്ചിയില്‍ തിരിച്ചെത്തണമെന്നുമാണ് കോടതി നിര്‍ദേശം.
കേസിലെ പ്രതികളായ ലെസ്‌റ്റൊറെ മാര്‍സി മിലാനോ, സാല്‍വതോറെ ഗിറോണെ എന്നിവരുടെ മടക്കയാത്ര ഉറപ്പാക്കുന്ന ഇറ്റാലിയന്‍ അംബാസഡറുടേയും കോണ്‍സല്‍ ജനറലിന്റെയും പത്രിക ഇറ്റലിയുടെ തന്നെ ഉറപ്പായി പരിഗണിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചാണ് കോടതി ഇതിന് അനുമതി നല്‍കിയത്.












Click it and Unblock the Notifications