കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ്സില്‍ സീനിയര്‍ സീറ്റ് നിര്‍ബന്ധമാക്കും

Google Oneindia Malayalam News

Senior Citizen
ബസില്‍ മുന്നിലും പിന്നിലുമായി മുതിര്‍ന്ന പൗരന്മാര്‍ക്ക് നാല് സീറ്റുകള്‍ ഉറപ്പ് വരുത്താത്ത ബസുടമകള്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ കെ വി മോഹന്‍കുമാറിന്റെ മുന്നറിയിപ്പ്. ബസിന്റെ മുന്‍ഭാഗത്ത് ഡോറിനോട് ചേര്‍ന്ന് മുതിര്‍ന്ന സ്ത്രീകള്‍ക്കും പിന്നിലെ ഡോറിനോട് ചേര്‍ന്ന് മുതിര്‍ന്ന പുരുഷന്മാര്‍ക്കും രണ്ട് സീറ്റുകള്‍ വീതം റിസര്‍വ് ചെയ്യണം.

2013 ജനുവരി ഒന്നു മുതല്‍ ഇത് കര്‍ശനമായി പാലിക്കണം. സീറ്റിന് മുകളില്‍ ഇത് സംബന്ധിച്ച് സ്റ്റിക്കര്‍ പതിക്കണം. റിസര്‍വ് ചെയ്ത സീറ്റില്‍ മറ്റുളളവരെ ഇരുത്തിയാല്‍ കണ്ടക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആര്‍ ടി എ യോഗത്തില്‍ കലക്ടര്‍ അറിയിച്ചു. നടപടികള്‍ക്ക് മുന്നോടിയായി വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി സംവരണം ചെയ്ത സീറ്റുകള്‍ക്ക് മുകളില്‍ സ്റ്റിക്കര്‍ പതിച്ചിരുന്നു.

നിലവില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ബസുകളില്‍ സീറ്റ് സംവരണം ചെയ്തിട്ടുണ്ടെങ്കിലും ഇത് മറ്റുള്ളവര്‍ കയ്യടക്കുകയാണ്. സീനിയര്‍ സിറ്റിസണ്‍ സംഘടനകളുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്നാണ് കോഴിക്കോട് ജില്ലാ കലക്ടര്‍ ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത്.

English summary
Kozhikode District administration strictly following reserved seats in bus for Senior citizens, As per an order all buses want to assure four reserved seats for seniors.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X