കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്ക് ലോക്കറില്‍ മോഷണം,പൊലീസ്‌ വെള്ളംകുടിക്കുന്നു

Google Oneindia Malayalam News

Punjab National Bank
കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട്ടെ കെപി കേശവമേനോന്‍ റോഡ് ബ്രാഞ്ചിലെ ലോക്കറില്‍ മോഷണം പതിവായത് പൊലീസിനെ വെള്ളം കുടിപ്പിക്കുന്നു. തുടര്‍ച്ചയായി മൂന്നു പരാതികളാണ് പൊലീസിനു ലഭിച്ചിട്ടുള്ളത്. സേഫ് ഡിപ്പോസിറ്റ് ലോക്കറില്‍ നിന്നും 40 പവനോളം കാണാതായിട്ടുണ്ടെന്ന് പുതിയ പരാതിയും പോലിസിനു ലഭിച്ചു.

ആദ്യത്തെ രണ്ടു പരാതികളുടെ അടിസ്ഥാനത്തില്‍ എല്ലാവരുടെയും ലോക്കര്‍ പരിശോധിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതു പ്രകാരം പരിശോധിച്ചതില്‍ നിന്നാണ് 40 പവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞത്. പ്രവാസിയായ പരാതിക്കാരന്‍ 2011ലാണ് ലോക്കര്‍ അവസാനമായി തുറന്നത്. ഇയാളുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ആദ്യം പരാതി നല്‍കിയ എസ് ശരവണന്റെ 24 പവനും രണ്ടാമത്തെ പരാതി നല്‍കിയ ശ്വേതയുടെ 60 പവനും നഷ്ടപ്പെട്ടിട്ടുണ്ട്. രണ്ടാമത്തെ പരാതിക്കാരിയുടെ ബാങ്ക് ലോക്കര്‍ തുറന്നു കിടക്കുന്നത് കണ്ട് ജീവനക്കാര്‍ തന്നെയാണ് ഉടമയെ വിവരം അറിയിച്ചത്.

ആദ്യത്തെ രണ്ടു കേസിലും നടപടിയുണ്ടാകാത്തതിന തുടര്‍ന്ന് പരാതിക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ബ്രാഞ്ചില്‍ ലോക്കര്‍ ഉള്ളവരെ മുഴുവന്‍ വിവരങ്ങളും ശേഖരിയ്ക്കുന്ന തിരക്കിലാണ് പൊലീസെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടികെ അഷ്‌റഫ് അറിയിച്ചു.

English summary
Complicating the case of disappearance of valuables from the safe deposit locker of the K P Kesava Menon Road Branch of the Punjab National Bank,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X