കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ എ റൗഫിന്റെ വീടിന് മുന്നില്‍ സത്യഗ്രഹം

Google Oneindia Malayalam News

KA Raof
വിവാദ വ്യവസായിയും പി കെ കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവും നിലവില്‍ കുഞ്ഞാലിക്കുട്ടിയുടെ കൊടിയ എതിരാളിയുമായ കെ എ റൗഫിന്റെ വീട്ടുപടിക്കല്‍ സത്യഗ്രഹം. ചെങ്കല്‍ കരാറുകാരാണ് കുടുംബസമേതം റൗഫിന്റെ വീട്ടുപടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. ചെങ്കല്ല് വെട്ടുന്നതിനായി സ്ഥലം നല്‍കാമെന്ന ഉറപ്പിന്മേല്‍ കെ എ റൗഫ് വന്‍ തുക വാങ്ങിയെന്നും പിന്നീട് ചതിപറ്റിയെന്ന് ബോധ്യപ്പെട്ടപ്പോള്‍ നല്‍കിയ പണം തിരികെ വേണമെന്ന ആവശ്യപ്പെട്ടാണ് ചെങ്കല്‍ കരാറുകാര്‍സത്യഗ്രഹം തുടങ്ങിയത്. വന്‍തുക കൈപ്പറ്റിറൗഫ് തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. പലരില്‍ നിന്നും തങ്ങള്‍ കടം വാങ്ങിയും സ്വര്‍ണ്ണം പണയം വെച്ചും നല്‍കിയ 64.5 ലക്ഷം രൂപ റൗഫ് തിരികെ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ മരണം വരെ ഇയാളുടെ വീടിന് മുന്നില്‍ സമരം നടത്തുമെന്ന് ചെങ്കല്‍ കരാറുകാര്‍ വ്യക്തമാക്കി.

ചെങ്കല്‍ വെട്ടി വില്‍ക്കുന്ന സംഘത്തില്‍പെട്ട ചാത്തമംഗലം പെരടിമണ്ണില്‍വീട്ടില്‍ പി രാമചന്ദ്രന്‍, കൊളത്തറ അത്യോളി വീട്ടില്‍ എ ദിനേശന്‍, ആന്തിയൂര്‍കുന്ന് കൊടികുത്തിപറമ്പ് പി കെ അബ്ദുള്‍ അലി, ഐക്കരപ്പടി മലേക്കാട്ട് പുറായില്‍ എന്‍ പി മുഹമ്മദ് മുസ്തഫ, ചോലൂര്‍ പൂക്കാട്ട വീട്ടില്‍ ടി സുരേഷ്, കൊന്നാക്കുഴി പാറോക്കാരന്‍വീട്ടില്‍ പി എ സേവി, വാഴക്കാട് മുണ്ടുവഴി മുഹമ്മദ് എന്നീ എട്ടുപേരും അവരുടെ കുടംബങ്ങളുമാണ് റൗഫിന്റെ വീട്ടുപടിക്കല്‍ സത്യഗ്രഹ സമരം തുടങ്ങിയത്. കഴിഞ്ഞ ദിവസം റൗഫിന്റെ നിലമ്പൂര്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന് മുന്നില്‍ ഇവര്‍ ഉപരോധസമരം നടത്തിയിരുന്നു. പ്രശ്‌നം പരിഹരിക്കാതായതോടെയാണ് റൗഫിന്റെ വീട്ടുപടിക്കല്‍ സമരം തുടങ്ങിയിരിക്കുന്നത്.

മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയില്‍ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ചെങ്കല്‍ വെട്ടുന്നതിന് റൗഫ് അനുവാദം നല്‍കുകയും 64.50 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തിരുന്നുവെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ചെങ്കല്ല് വെട്ടുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തുവന്നു. റൗഫിന്റെ സമീപനമാണ് നാട്ടുകാരെ എതിരാക്കിയത്. ചെങ്കല്ലുവെട്ടാന്‍ അനുവദിച്ച സ്ഥലം നേരത്തെ ആദായനികുതി വകുപ്പ് ഏറ്റെടുത്തതായിരുന്നു. ഇക്കാര്യം മറച്ചുവെച്ചാണ് കരാര്‍ നല്‍കിയത്. ആറുമാസമായി പലതവണ പണം ആവശ്യപ്പെട്ടിട്ടും പണം തരാന്‍കൂട്ടാക്കാതെ റൗഫ് ഒഴിഞ്ഞുമാറുകയായിരുന്നെന്ന് സമരം നടത്തുന്ന ചെങ്കല്‍ കരാറുകാര്‍ വ്യക്തമാക്കി.

English summary
KA Rauf, who made startling revelations in with the icecream parlour case, now again in trouble, a group of people protesting before his home with family.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X