കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മായന്‍ കലണ്ടര്‍ പൂര്‍ത്തിയായി

Google Oneindia Malayalam News

Mayan Calender
മായന്‍ കലണ്ടര്‍ പ്രകാരമുള്ള 'ലോകാവസാനം' കഴിഞ്ഞു. കലണ്ടര്‍ പ്രകാരമുള്ള ബക്തൂണ്‍(14400 ദിവസം) വെള്ളിയാഴ്ച വൈകുന്നേരം 4.10 ഓടെ പൂര്‍ത്തിയായി കഴിഞ്ഞു. എന്തായാലും ലോകത്തിലെ 15 ശതമാനത്തോളം ആളുകളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മറ്റൊരു ലോകാവസാനവും കൂടി അങ്ങനെ ചീറ്റി പോയി.

മായന്‍ കലണ്ടര്‍ അവസാനിക്കുന്ന ഡിസംബര്‍ 21ന് സൂര്യന്‍ എരിഞ്ഞടങ്ങുമെന്നും അദൃശ്യമായ ഒരു ഗ്രഹം വന്ന് ഭൂമിയിലിടിക്കുമെന്നുമുള്ള കഥകളാണ് പ്രചരിച്ചിരുന്നത്. ഇതിന് കൂട്ടായി നോസ്റ്റര്‍ഡാമസ് പോലുള്ളവരുടെ പ്രവചനങ്ങളും പുരാതന ഗ്രന്ഥങ്ങളും വ്യാഖ്യാനിക്കാനുള്ള തിക്കിലും തിരിക്കിലുമായിരുന്നു എല്ലാവരും.

എന്നാല്‍ ഇത്തരം അവകാശവാദങ്ങളും അമേരിക്കന്‍ ബഹിരാകാശസംഘടനയായ നാസയും മറ്റു ശാസ്ത്രജ്ഞരും തള്ളി കളഞ്ഞിരുന്നു. ഭൂമിയില്‍ ഏതെങ്കിലും ഗ്രഹം വന്നിടിക്കണമെങ്കില്‍ 30000 കോടി വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരും. എന്തായാലും മായന്‍ കലണ്ടിലെ ഒരു കാലഘട്ടം കഴിഞ്ഞു. പുതിയ കാലചക്രം ഡിസംബര്‍ 22 മുതല്‍ ആരംഭിക്കും.

എന്തായാലും ലോകാവസാനം നല്ലൊരു വാണിജ്യതന്ത്രമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വന്‍ബിസിനസ്സാണ് ഓണ്‍ലൈന്‍ ലോകത്ത് നടന്നത്. ചൈനയില്‍ ഇത്തരം വിശ്വാസം പ്രചരിപ്പിക്കുന്നവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യേണ്ടി വരെ വന്നു.

ഇപ്പോഴും വിശ്വാസം വരാതെ ലോകവസാനവും കാത്തിരിക്കുന്ന ചിലരുണ്ട്. 'ഇത്രയും കാലം കഴിഞ്ഞതല്ലേ. കണക്കുകൂട്ടുന്നതില്‍ ചെറിയ തെറ്റു പറ്റിപോയതായിരിക്കും. കുറച്ചുകഴിഞ്ഞാലെങ്കിലും വരും' എന്നു ചിന്തിച്ചുകൊണ്ടിരിക്കുകയായിരിക്കും അവര്‍.

English summary
The dooms day fear over. Indian time 4.10 pm the so called Mayan calendar completed the baktun.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X