ഭവനവായ്പയ്ക്ക് ഇനി ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം

സിബിലു(ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ)മായി സഹകരിച്ചാണ് ഈ സേവനം കൊണ്ടു വരുന്നത്. എന്താണ് സിബില്‍ എന്നാലോചിച്ച് കഷ്ടപ്പെടേണ്ട?(ഇവിടെ ക്ലിക്ക് ചെയ്യുക) ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും അനുവദിക്കുന്ന ലോണുകളും വായ്പകളും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും സിബില്‍ സൂക്ഷിക്കുന്നുണ്ട്. ഒരാള്‍ ലോണിന് അപേക്ഷ നല്‍കുന്നതോടെ സിബില്‍ ഡാറ്റാ ബേസില്‍ നിന്നും വിവരങ്ങള്‍ പരിശോധിക്കും.
അടവുകളില്‍ വീഴ്ച വരുത്താത്ത നല്ലൊരു കസ്റ്റമറാണ് നിങ്ങളെന്ന് തെളിഞ്ഞാല്‍ ഉടന്‍ തന്നെ ലോണ്‍ പാസ്സാക്കുകയും ചെയ്യും. ചുരുക്കത്തില്‍ ഓണ്‍ലൈനിലൂടെ ശരിയായ വിവരങ്ങള്‍ നല്‍കുകയും സിബില്‍ സ്‌കോര്‍ ഉയര്‍ന്നതാവുകയും ചെയ്താല്‍ അയാള്‍ക്ക് ഏതാനും മിനിറ്റുകള്‍ കൊണ്ട് ലോണ്‍ കരസ്ഥമാക്കാന്‍ സാധിക്കും.
ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓണ്‍ലൈനിലാക്കുന്നതിന്റെ ജോലികള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. സിബില്‍ രേഖകളില്‍ പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കണം. ലോണ്‍ പാസ്സായി കഴിഞ്ഞാല്‍ വിലാസത്തിലെ പിന്‍കോഡ് അടിസ്ഥാനമാക്കി അതാത് ബ്രാഞ്ചിലേക്ക് കൈമാറും. പണം ലഭിക്കുന്നത് ഈ ബ്രാഞ്ചില്‍ നിന്നായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് ബാങ്ക് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications