ഫേസ്ബുക്കില്‍ ഫോട്ടോ നല്‍കുന്നതിനെതിരേ ഫത്‌വ

സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലും മാട്രിമോണിയല്‍ സൈറ്റുകളിലും ഫോട്ടോ നല്‍കുന്ന ഇസ്ലാമികമാണോ എന്ന ചോദ്യത്തിനു മറുപടിയായി പണ്ഡിതനായ മുഫ്തി സയീദ് മുഹമ്മദ് കഫീലാണ് ഈ മറുപടി നല്‍കിയത്. അതേ സമയം ഫോട്ടോ കൂടാതെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ മുഫ്തി അസം ഹിന്ദിന്റെ ഫത്‌വ നേരത്തെ തന്നെ നിലനില്‍ക്കുന്നുണ്ടെന്ന് ഷാഹി ജമാമസ്ജിദ് ഇമാം മുഫ്തി ഖുര്‍ഷിദ് ആലം പറഞ്ഞു.
അതേ സമയം പാസ്‌പോര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്ക് ഫോട്ടോ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്തായാലും ഫത്‌വ അനുസരിച്ച് വിശ്വാസികള്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നത് നിര്‍ത്തുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.












Click it and Unblock the Notifications