Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യത്തിനും സിഗരറ്റിനും 'പാപനികുതി' വരുന്നു

Sin Tax
ദില്ലി: മദ്യപാനവും പുകവലിയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 'പാപനികുതി' കൊണ്ടുവരുന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നു. 12ാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന ആരോഗ്യ ബജറ്റിലാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇത്തരത്തില്‍ ശേഖരിയ്ക്കുന്ന നികുതി ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനാണ് പരിപാടി.

ശരീരത്തിന് കേടുണ്ടാക്കുന്ന പുകയില, മദ്യം എന്നിവയ്ക്കുള്ള നികുതി വര്‍ധിപ്പിക്കാനാണ് ആലോചന. ഡിസംബര്‍ 27ന് ചേരുന്ന ദേശീയവികസന സമിതി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്. കൂടാതെ ഇലക്ട്രോണിക് മീഡിയകളിലൂടെ ഇത്തരം ഉത്പന്നങ്ങളുടെ പരസ്യം പുറത്തുവരുന്നത് പരിപൂര്‍ണമായും തടയാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

പുകവലിയും അമിത മദ്യപാനവുമാണ് ഇന്ത്യയെ അലട്ടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്‌നം. പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന അസുഖങ്ങളില്‍ 2500 പേരാണ് ഒരു ദിവസം ഇന്ത്യയില്‍ മരണമടയുന്നത്.

ഇന്ത്യയില്‍ നടക്കുന്ന റോഡപകടങ്ങളില്‍ 25 ശതമാനവും മദ്യപാനവുമായി ബന്ധപ്പെട്ടതാണ്. മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏകദേശം 27500 കോടി രൂപയോളം ഇന്ത്യ ചെലവാക്കുന്നുണ്ട്. എന്നാല്‍ മദ്യത്തില്‍ നിന്നു ലഭിക്കുന്ന നികുതി ഏകദേശം 26400കോടി രൂപയേ വരുന്നുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+