ഒന്നാം ക്ലാസ് മുതല്‍ മുത്തച്ഛന്‍ പീഡിപ്പിച്ചു!

പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ മാധവന്‍(70), അയല്‍വാസിയായ അബു(76), നാരായണന്‍, വിജയന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ ഭാര്യയെ ഉപേക്ഷിച്ച് പോയതാണ്. മാതാവ് ഇപ്പോള്‍ മറ്റൊരാളുടെ കൂടെയാണ് താമസം. പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ മുത്തച്ഛനും മുത്തശ്ശിയും അനുജത്തിയുമാണുള്ളത്. പ്ലസ്ടു വിദ്യാര്‍ത്ഥിയായ അനുജത്തി സ്‌കൂളിലും അമ്മൂമ്മ പണിക്കും പോയാല്‍ പല സമയത്തും പെണ്‍കുട്ടിയും മുത്തച്ഛനും മാത്രമെ വീട്ടിലുണ്ടാകാറുള്ളു. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ കുട്ടിയെ മുത്തച്ഛന്‍ പീഡിപ്പിക്കുന്നുണ്ടായിരുന്നുവെന്നാണ് പരാതിയിലുള്ളത്. തളിപ്പറമ്പ് സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പെണ്‍കുട്ടിയുടെ മൊഴി എടുത്തതായാണ് വിവരം.












Click it and Unblock the Notifications