കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നാം ക്ലാസ് മുതല്‍ മുത്തച്ഛന്‍ പീഡിപ്പിച്ചു!

Google Oneindia Malayalam News

Rape
മാനസിക വൈകല്യമുള്ള പതിനെട്ടുകാരിയെ മുത്തച്ഛനും അയല്‍വാസികളുമായ മൂന്നുപേരും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. തളിപ്പറമ്പ് ഏഴിലോട് പുറച്ചേരി റോഡ് കോളനിയിലെ വിദ്യാര്‍ത്ഥിനിയെയാണ് മുത്തച്ഛന്‍ അടക്കമുള്ളവര്‍ പീഡിപ്പിച്ചത്. തളിപ്പറമ്പിനടുത്ത് തായ്‌നേരിയിലെ ഒരു സ്‌കൂളില്‍ പഠിക്കുകയാണ് ഈ പെണ്‍കുട്ടി. ക്ലാസിലെത്തിയ പെണ്‍കുട്ടിക്ക് അസ്വസ്ഥതകള്‍ കണ്ടതിനെ തുടര്‍ന്ന് അധ്യാപിക വിവരം ചോദിച്ചപ്പോഴാണ് പീഡനം പുറത്തായത്. അധ്യാപിക ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പരിയാരം പൊലീസ് കേസെടുത്തു.

പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ മാധവന്‍(70), അയല്‍വാസിയായ അബു(76), നാരായണന്‍, വിജയന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ ഭാര്യയെ ഉപേക്ഷിച്ച് പോയതാണ്. മാതാവ് ഇപ്പോള്‍ മറ്റൊരാളുടെ കൂടെയാണ് താമസം. പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ മുത്തച്ഛനും മുത്തശ്ശിയും അനുജത്തിയുമാണുള്ളത്. പ്ലസ്ടു വിദ്യാര്‍ത്ഥിയായ അനുജത്തി സ്‌കൂളിലും അമ്മൂമ്മ പണിക്കും പോയാല്‍ പല സമയത്തും പെണ്‍കുട്ടിയും മുത്തച്ഛനും മാത്രമെ വീട്ടിലുണ്ടാകാറുള്ളു. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ കുട്ടിയെ മുത്തച്ഛന്‍ പീഡിപ്പിക്കുന്നുണ്ടായിരുന്നുവെന്നാണ് പരാതിയിലുള്ളത്. തളിപ്പറമ്പ് സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പെണ്‍കുട്ടിയുടെ മൊഴി എടുത്തതായാണ് വിവരം.

English summary
Grandfather and neighbours in charge sheet for raping mentally ill 18 year old girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X