കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീന്‍ തോബിയാസിന് വീണ്ടും ലിംകാ ബുക്ഓഫ് റെക്കോര്‍ഡ്

Google Oneindia Malayalam News

ഫോട്ടോഗ്രാഫര്‍ ലീന്‍ തോബിയാസ് വീണ്ടും ലിംകാ ബുക് ഓഫ് റെക്കോര്‍ഡ്‌സിന് അര്‍ഹനായി. ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഗോപുരത്തിന്റെ ജിഗാഇമേജ് പകര്‍ത്തിയതിലൂടെയാണ് അദ്ദേഹം ഇത്തവണ ഈ ബഹുമതിക്ക് അര്‍ഹനായത്. 19 ജി ബി വലിപ്പമുള്ള ഈ ദൃശ്യം ചിത്രീകരിക്കുന്നതിനായി പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ 1600 ഹൈറെസലൂഷന്‍ ഫോട്ടോഗ്രാഫുകള്‍ ഉപയോഗിച്ചു. 800 എം എം ടെലി ലെന്‍സ്‌ ഉള്ള കാനന്‍ 5 ഡി-മാര്‍ക്ക് 2 ക്യാമറയാണ് അദ്ദേഹം ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി ഉപയോഗിച്ചത്.

ഡോ. കെ. ജെ. യേശുദാസിനെ കുറിച്ച് 'എന്റെ ഗന്ധര്‍വന്‍' എന്ന പേരില്‍ ചെയ്ത ഫോട്ടോ ബയോഗ്രഫിക്കാണ് ഇതിനു മുമ്പ് ലീന്‍ തോബിയാസിന് ലിംകാ ബുക് ഓഫ് റെക്കോര്‍ഡ്‌സ് ലഭിച്ചത്. 360 ഡിഗ്രി ഫോട്ടോഗ്രാഫിയെ കേരളത്തിന്‌ പരിചയപ്പെടുത്തിക്കൊടുത്ത ലീന്‍ തോബിയാസ് ഇപ്പോള്‍ ഫോട്ടോഗ്രാഫിയിലെ ഏറ്റവും നൂതന സാങ്കേതിക വിദ്യ ആയ ജിഗാ ഇമേജും അവതരിപ്പിക്കുന്നു.

Leen Thobias

ശ്രീലങ്കന്‍ ടൂറിസം വകുപ്പിന് വേണ്ടി കാന്‍ഡി നഗരം ഖത്തര്‍ ടൂറിസം വകുപ്പിന് വേണ്ടി ദോഹസിറ്റി എന്നിവയുടെ ചിത്രീകരണം ആണ് ലീനിന്റെ ഏറ്റവും പുതിയ സൃഷ്ടികള്‍. ഇതിനു പുറമേ മധുര മീനാക്ഷി ക്ഷേത്രത്തിന്റെ ഗോപുരങ്ങള്‍, ഖജുരാഹോ ക്ഷേത്രങ്ങള്‍, ഇന്ത്യ ഗേറ്റ് എന്നിവയുടെയും ചിത്രീകരണവും സമീപകാലത്ത് ചെയ്ത പ്രധാന ജിഗാ ഇമേജുകള്‍ ആണ്.

English summary
Panorama photographer Leen Thobias, has made it to the National Limca Books of Records, 2013 for taking a 19 giga bytes (GB) image of the gopuram of the Sree Padmanabha Swamy Temple,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X