ബാലികയെ പീഡിപ്പിച്ച നടിയ്ക്ക് തടവ് ശിക്ഷ

2007ല്‍ ഇവരുടെ വേലക്കാരിയായിരുന്ന നേപ്പാള്‍ സ്വദേശിനിയുടെ കുട്ടിയെ പൂനയിലെ വസതിയില്‍ കൊണ്ടുവന്നു ഉപദ്രവിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍, പീഡനം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയത്. കേസിലെ മറ്റൊരു പ്രതിയായ ഷമിയുദ്ദീന്‍ ഷെയ്ഖിനൊപ്പം 2008ലാണ് ഹുമയെ പോലീസ് അറസ്റ്റുചെയ്തത്.
ഷമിയൂധിന്‍ ഷെയിഖ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും കേസുണ്ടായിരുന്നു. എന്നാല്‍, തെളിവുകളുടെ അഭാവത്തില്‍ ഇയാളെ കോടതി വെറുതേ വിട്ടു. മീരാ റോഡിലെ ഹുമയുടെ വീട്ടുവേലക്കാരിയായിരുന്ന രേഷ്മയുടെ മകളാണ് പീഡനത്തിന് ഇരയായ കുട്ടി. പുനെയിലേക്ക് താമസം മാറ്റിയപ്പോള്‍ രേഷ്മയെ അറിയിക്കാതെ ഹുമ കുട്ടിയെ ഒപ്പം കൊണ്ടുപോവുകയായിരുന്നു.
സല്‍മാന്‍ഖാന്റെ മേനെ പ്യാര്‍ കിയ ഉള്‍പ്പെടെ ഇരുപതോളം ബോളിവുഡ് ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടിയാണ് ഹുമ.












Click it and Unblock the Notifications