Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനത്തിനെതിരെ പ്രതിഷേധം; ദില്ലിയില്‍ നിരോധനാജ്ഞ

ദില്ലി: രാജ്യത്തെ നടുക്കിയ കൂട്ടമാനഭംഗത്തിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങള്‍ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് ദില്ലി നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിജയ് ചൗക്കിലും ഇന്ത്യാഗേറ്റിലും ഉണ്ടായിരുന്ന പ്രക്ഷോഭകരെ രാവിലെ ഒഴിപ്പിച്ചു. ജനങ്ങള്‍ കൂട്ടത്തോടെ എത്തുന്നത് തടയാനായി ഇന്ത്യാ ഗേറ്റിനടുത്തുള്ള നാലു മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടിരിയ്ക്കുകയാണ്.

വിജയ് ചൗക്കിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. റെയിസിന കുന്നില്‍ തമ്പടിച്ചവരെ ഞായറാഴ്ച രാവിലെ തന്നെ ഒഴിപ്പിച്ചു. 10 ജന്‍പഥ് വസതിക്ക് സമീപം അണിനിരന്ന പ്രതിഷേധക്കാരെയും നീക്കി.

Delhi Gangrape enrages Indians who shake Raisina Hill

ദില്ലിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ മുന്നേറ്റം സര്‍ക്കാര്‍ കേന്ദ്രങ്ങളെ തന്നെ ഞെട്ടിച്ചിരുന്നു. ഒരു സംഘടനയുടെയും നേതൃത്വമില്ലാതെ പതിനായിരങ്ങളാണ് രാഷ്ട്രപതിഭവനും പ്രധാനമന്ത്രിയുടെ ഓഫീസും പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളുമെല്ലാം പ്രവര്‍ത്തിക്കുന്ന റെയ്‌സിനകുന്നില്‍ ആര്‍ത്തലച്ചെത്തിയത്.

റിപ്പബ്ലിക്ക്ദിന പരേഡ് നടക്കുന്ന, ഇന്ത്യാ ഗേറ്റു മുതല്‍ രാഷ്ട്രപതിഭവന്‍ വരെ നീളുന്ന രാജ്പഥിലായിരുന്നു പ്രതിഷേധക്കാര്‍ തമ്പടിച്ചത്. ക്ഷോഭത്തോടെ ഉറക്കെ മുദ്രാവാക്യം മുഴക്കി രാഷ്ട്രപതി ഭവനു നേരെ നീങ്ങിയ അവര്‍ പലതവണ പോലീസിന്റെ വേലി തകര്‍ക്കാന്‍ ശ്രമിച്ചു. ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും ദില്ലി പോലീസിനും കേന്ദ്ര സര്‍ക്കാറിനുമെതിരെയായിരുന്നു മുദ്രാവാക്യങ്ങളേറെയും.

ദില്ലിയിലെ യുവത ഒന്നടങ്കം പ്രതിഷേധത്തെ തളര്‍ത്താന്‍ പോലീസിന്റെ ജലപീരങ്കികള്‍ക്കും ബാരിക്കേഡുകള്‍ക്കും കഴിഞ്ഞില്ല. യുവതിയെ കൂട്ടബലാത്സംഗം ചെയ്തവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. പ്രതീകാത്മകമായി കുറ്റവാളികളുടെ കോലം തൂക്കിലേറ്റുകയും ചെയ്തു.

രാവിലെ പത്തു മണിയോടെ തുടങ്ങിയ പ്രതിഷേധം വൈകുന്നേരവും തുടര്‍ന്നതോടെ സമരക്കാരുടെ പ്രതിനിധികളായ എട്ടു പേരുമായി ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും ആഭ്യന്തര വകുപ്പ് സെക്രട്ടറി ആര്‍.പി സിങ്ങും ചര്‍ച്ച നടത്തി.

കൂട്ടമാനഭംഗക്കേസില്‍ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിച്ച് കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് ചര്‍ച്ചയ്ക്കു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആഭ്യന്തര മന്ത്രി അറിയിച്ചു. പ്രതികളെല്ലാം അറസ്റ്റിലായെന്നും വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ അതിവേഗ കോടതി രൂപവല്‍ക്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാറിന്‍െറ ഉറപ്പിനെത്തുടര്‍ന്ന് പ്രതിഷേധം കുറച്ചെങ്കിലും ശമിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+