മണിപ്പൂരില്‍ നടിയെ പൊതുവേദിയില്‍ അപമാനിച്ചു

കടകമ്പോളങ്ങളെല്ലാം അടച്ചിട്ടു. സാമൂഹിക സംഘടനകളും ബന്ദില്‍ പങ്കുചേര്‍ന്നു. ബന്ദിനിടെ അക്രമികള്‍ പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും ടയറുകള്‍ കത്തിച്ച് ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു.
മണിപ്പൂരി നടി മൊമോകയെയാണ് പൊതുചടങ്ങില്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് എന്ന തീവ്രവാദി സംഘടനയുടെ നേതാവ് ലിവിങ്സ്റ്റണ്‍ അപമാനിച്ചത്. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും നടപടിയെടുക്കാന്‍ പൊലീസ് തയാറായിരുന്നില്ല.
ഡിസംബര്‍ 18നാണ് ചന്ദേല്‍ ജില്ലയില്‍ സംഗീതമത്സരത്തില്‍ അവതാരകയായി നിന്ന നടിയെ ലിവിങ്സ്റ്റണ്‍ വേദിയില്‍ കടന്നുചെന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവസമയത്ത് പൊലീസും അസ്സം റൈഫിള്‍സും സ്ഥലത്തുണ്ടായിരുന്നെങ്കിലും അവരൊന്നും തടയാന്‍ ശ്രമിച്ചില്ലെന്ന് നടി പരാതിപ്പെട്ടിരുന്നു. ചെറുക്കാന്‍ ശ്രമിച്ച രണ്ട് കലാകാരികളുടെ നേര്‍ക്ക് അയാള്‍ നിറയൊഴിച്ചെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല.
ഒരു എംഎല്‍എയുടെ ബന്ധുവായതിനാലാണ് ലിവിങ്സ്റ്റണ്‍ സംരക്ഷിക്കപ്പെടുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications