കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്: കടുവ ആളെ മരത്തില്‍ കയറി ആക്രമിച്ചു

Google Oneindia Malayalam News

Tiger
വളര്‍ത്തുമൃഗങ്ങളെ വിട്ട് മനുഷ്യന് നേരെ കടുവ തിരിഞ്ഞു. സുല്‍ത്താന്‍ ബത്തേരി ടൗണിന് ഒരു കിലോമീറ്റര്‍ അകലെ കട്ടയാട്ട് കടുവയുടെ ആക്രമണത്തില്‍ പട്ടാപ്പകല്‍ ആദിവാസിക്ക് പരിക്കേറ്റു. കട്ടയാട് പണിയ കോളനിയിലെ സോമനാണ്(40) പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 9.15നാണ് സംഭവം.

കടുവയുടെ ആക്രമണത്തില്‍ കാല്‍ മസിലിന് ഗുരുതരമായി മുറിവേറ്റ സോമനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുവ വരുന്നത് കണ്ട് ഓടി മരത്തില്‍ കയറിയ സോമനെ കടുവ പിന്തുടര്‍ന്ന് മരത്തില്‍ കയറി ആക്രമിക്കുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരയിലെ വിനായക ആശുപത്രിയിലും തുര്‍ന്ന് താലൂക്ക് ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ച സോമനെ പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

കട്ടയാട് കൃഷ്ണന്‍ ചെട്ടിയുടെ തോട്ടത്തില്‍ വച്ചാണ് സോമന്‍ കടുവയുടെ ആക്രമണത്തിന് ഇരയായത്. ആക്രമണത്തിന് ശേഷം തോട്ടത്തില്‍ പതുങ്ങിയിരുന്ന കടുവയെ വനപാലകര്‍ നടത്തിയ തെരച്ചലില്‍ ഒരു തവണ മാത്രമാണ് കാണാനായത്. കൃഷ്ണന്‍ ചെട്ടിയുടെ തോട്ടത്തില്‍നിന്നും ജോണ്‍ സാമുവല്‍ എന്നയാളുടെ തോട്ടത്തിലേക്ക് കടന്ന കടുവ രാത്രിയില്‍ വനത്തിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയിലാണ് വനപാലകര്‍.

കട്ടയാട് ഗ്രാമത്തിന് സമീപം വനമാണ്. കാടിറങ്ങിയ കടുവ വയല്‍മുറിച്ചുകടക്കുന്നത് രാവിലെ എട്ടരയോടെയാണ് ഗ്രാമീണരില്‍ ചിലരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആളുകള്‍ ബഹളം വച്ചപ്പോള്‍ കടുവ സമീപത്തെ തോട്ടത്തിലേക്ക് കുതിച്ചു. ഇതുകണ്ട് ഭയന്നാണ് സോമന്‍ മരത്തില്‍ കയറിയത്. പിന്നാലെ കയറിയ കടുവ സോമന്റെ കാല്‍ മാന്തിപ്പൊളിക്കുകയായിരുന്നു. സോമന്റെ വലതുകാലില്‍ മുട്ടിനു മുകളില്‍ പേശിയില്‍ കടുവയുടെ നഖങ്ങള്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്.

ആളുകള്‍ ഓടിക്കൂടി ഒച്ചവച്ചപ്പോഴാണ് സോമനെ ഉപേക്ഷിച്ച് കടുവ ഓടിമാറിയത്. ഇതിനിടെ തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയില്‍ വീണ്ടും കടുവയിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു. ഒരു പശുവിനെ കൊന്ന കടുവ മറ്റൊരു മൂരിക്കുട്ടനെ ഗുരുതരമായി പരിക്കേല്‍പിച്ചു. ഇരുമ്പുപാലം കോളനിയിലെ രാമകൃഷ്ണന്റെ പശുവിനെയും മൂരിക്കുട്ടനെയുമാണ് ശനിയാഴ്ച ഉച്ചയോടെ കടുവ ആക്രമിച്ചത്.

English summary
Tiger attacked youth in Wayanad,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X