കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസി പുനസംഘടന പട്ടിക പ്രഖ്യാപിച്ചു

  • By Ajith Babu
Google Oneindia Malayalam News

Congress
ദില്ലി: ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ കെപിസിസി പുനഃസംഘടനാ പട്ടിക പ്രഖ്യാപിച്ചു. നാലു വൈസ് പ്രസിഡന്റുമാരും 21 ജനറല്‍ സെക്രട്ടറിമാരും 42 സെക്രട്ടറിമാരും അടങ്ങിയ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ജനറല്‍ സെക്രട്ടറി, സെക്രട്ടറി പദവികളില്‍ വന്‍തോതില്‍ അഴിച്ചുപണി നടന്നപ്പോള്‍ ഡി.സി.സി പ്രസിഡന്റുമാരില്‍ ഭൂരിഭാഗവും തുടരുകയാണ്. പാര്‍ട്ടി പദവികളില്‍നിന്ന് കേന്ദ്രമന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരെ മാറ്റി. രണ്ടു പദവികള്‍ വഹിക്കുന്നത് പ്രസിഡന്റ് രമേശ് ചെന്നിത്തല മാത്രം.

ഡിസിസി പ്രസിഡന്റ് സ്ഥാനങ്ങള്‍ ഏഴെണ്ണം വീതം എ,ഐ ഗ്രൂപ്പുകള്‍ പങ്കിട്ടെടുത്തു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവ ഐ ഗ്രൂപ്പിനും കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, മലപ്പുറം എന്നിവ എ ഗ്രൂപ്പിനുമാണ്. എം.എം ഹസന്‍, ലാലി വിന്‍സെന്റ്, ഭാരതീപുരം ശശി, എ.കെ മണി എന്നിവരാണ് കെപിസിസി വൈസ് പ്രസിഡന്റുമാര്‍. കരകുളം കൃഷ്ണപിള്ളയാണ് ട്രഷറര്‍.

ഡിസിസി സെക്രട്ടറിമാര്‍.

കെ. മോഹന്‍കുമാര്‍(തിരുവനന്തപുരം), പ്രതാപവര്‍മ തമ്പാന്‍(കൊല്ലം), പി. മോഹന്‍രാജ്(പത്തനംതിട്ട), എ.എ ഷുക്കൂര്‍(ആലപ്പുഴ), ടോമി കല്ലാനി(കോട്ടയം), റോയ് കെ. പൗലോസ്(ഇടുക്കി), വി.ജെ പൗലോസ്(എറണാകുളം), ഒ. അബ്ദുറഹ്മാന്‍കുട്ടി(തൃശൂര്‍), സി.വി. ബാലചന്ദ്രന്‍(പാലക്കാട്), ഇ. മുഹമ്മദ് കുഞ്ഞി(മലപ്പുറം), കെ.സി. അബു(കോഴിക്കോട്), കെ.എല്‍ പൗലോസ്(വയനാട്), കെ. സുരേന്ദ്രന്‍(കണ്ണൂര്‍), സി.കെ ശ്രീധരന്‍(കാസര്‍ഗോഡ്) എന്നിവരാണ് ഡിസിസി പ്രസിഡന്റുമാര്‍.

പട്ടികയില്‍ പേരുണ്ടാവുമെന്ന കരുതിയെങ്കിലും സതീശന്‍ പാച്ചേനി പുറത്തായി. കണ്ണൂരില്‍ സതീശന്‍ പാച്ചേനിയുടെ പേരാണ് എ ഗ്രൂപ്പ് മുന്നോട്ടുവച്ചത്. എന്നാല്‍ കെ.സുധാകരന്റെ തട്ടകമായ കണ്ണൂരില്‍ അദ്ദേഹം നിര്‍ദേശിക്കുന്നയാള്‍ക്ക് ജില്ലാപ്രസിഡന്റ് സ്ഥാനം നല്‍കണമെന്ന് വിശാല ഐ ഗ്രൂപ്പ് നിര്‍ബന്ധം പിടിച്ചു. ഇതേതുടര്‍ന്ന് കണ്ണൂര്‍ ഐ ഗ്രൂപ്പിന് വിട്ടുനല്‍കി തൃശൂരില്‍ ഐ ഗ്രൂപ്പ് നിര്‍ദേശിച്ച വി. ബല്‍റാമിന് പകരം പി.സി.ചാക്കോ നിര്‍ദേശിച്ച അബ്ദുറഹ്മാന്‍ കുട്ടിയെ എ ഗ്രൂപ്പ് പിന്തുണയ്ക്കുകയായിരുന്നു.

തൃശൂരിലെ ഐ ഗ്രൂപ്പിലെ ഒരു വിഭാഗം വി.ബാലറാമിനെ പ്രസിഡന്റാക്കണമെന്ന ഉറച്ചനിലപാടിലായിരുന്നു. എന്നാല്‍ പി.സി ചാക്കോയുടെ ശക്തമായ പിന്തുണയാണ് അബ്ദുറഹ്മാന്‍ കുട്ടിക്ക് തുണയായത്. പാലക്കാട്ട് സി.വി ബാലചന്ദ്രന്‍ പ്രസിഡന്റായി തുടരും.

പട്ടികയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യമുണെ്ടന്ന് ഞായറാഴ്ച കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല സൂചിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കിയതിനേത്തുടര്‍ന്നാണ് കെപിസിസി പട്ടിക പ്രസിദ്ധീകരിച്ചത്.

English summary
The list of KPCC office-bearers have been announced after months of discussions and meetings.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X