ശബരിമലയിലെ വരുമാനം കുത്തനെ ഇടിഞ്ഞു

തീര്‍ഥാടകരുടെ വരവ് കുറഞ്ഞതിനൊപ്പം അപ്പം അരവണ കാണിക്കയിനത്തിലും ഉണ്ടായ കുറവാണ് വരുമാനം ഇടിയാന്‍ കാരണമായത്. കഴിഞ്ഞവര്‍ഷം മണ്ഡലവിളക്ക് സമയത്ത് 114 കോടിയായിരുന്നൂ വരുമാനം. ഈ വര്‍ഷം വരുമാനത്തില്‍ 35 ശതമാനത്തിലേറെ ഇടിവുണ്ടായിട്ടുണ്ടെന്നാണ് ഉന്നതകേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. അരവണ പ്രസാദത്തിന്റെ വില്‍പനയിലൂടെ മാത്രം കഴിഞ്ഞ വര്‍ഷം 49 കോടിയോളം രൂപ ബോര്‍ഡിന് കഴിഞ്ഞ വര്‍ഷം ലഭിച്ചിരുന്നു.
ഇക്കൊല്ലം തീര്‍ഥാടനകാലം ആരംഭിച്ചപ്പോള്‍തന്നെ വരുമാനം കുത്തനെ കുറയുന്നതിന്റെ സൂചനകള്‍ ലഭിച്ചിരുന്നു. ആദ്യ 18 നാള്‍ പിന്നിട്ടപ്പോള്‍തന്നെ ഏഴു കോടി രൂപയുടെ കുറവുണ്ടായി.
ഡിസംബര്‍ രണ്ടാംവാരത്തില്‍ മാത്രമാണ് തീര്‍ഥാടകരുടെ തിരക്ക് കാര്യമായി അനുഭവപ്പെട്ടത്. അപ്പം, അരവണ ഇനത്തില്‍ മാത്രം 4.5 കോടിയുടെ കുറവുണ്ടായി. ഇടയ്ക്ക് പൂപ്പല്‍ പിടിച്ച അപ്പം വിറ്റതും അത് നശിപ്പിയ്‌ക്കേണ്ടി വന്നതും വന്‍ വിവാദമായി മാറിയിരുന്നു.
കെഎസ്ആര്‍ടിസിയ്ക്കും പ്രതീക്ഷിച്ച വരുമാനം ഈ സീസണിലുണ്ടായില്ല. തീര്‍ഥാടനത്തിന്റെ ആദ്യഘട്ടം അവസാനിക്കാനിരിക്കെ പമ്പ നിലയ്ക്കല്‍ സര്‍വീസില്‍ മാത്രം 16 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.












Click it and Unblock the Notifications