കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവഞ്ചൂര്‍ ഖേദം പ്രകടിപ്പിച്ചു

  • By Ajith Babu
Google Oneindia Malayalam News

Thiruvanchoor
കോട്ടയം: കെ കെ ലതിക എംഎല്‍എയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഖേദം പ്രകടിപ്പിച്ചു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ മുന്നിലായിരുന്നു മന്ത്രിയുടെ ഖേദ പ്രകടനം.

തന്റെ നാവില്‍ നിന്ന് അങ്ങനെയൊര് പരാമര്‍ശം വരാന്‍ പാടില്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അടച്ചിട്ട മുറിയിലാണ് പ്രസ്താവന നടത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.

തിരുവഞ്ചൂരിന്റെ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന് വന്നിരുന്നു. തിരുവഞ്ചൂര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനുമടക്കം ഒട്ടേറെപ്പേര്‍ പേര്‍ ആവശ്യപ്പെട്ടിരുന്നു.

കോട്ടയത്ത് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനവേളയിലാണ് ലതികയ്‌ക്കെതിരെ തിരുവഞ്ചൂര്‍ വിവാദ പ്രസ്താവന നടത്തിയത്.

നിയമസഭയിലെ ഇരിപ്പിടത്തില്‍ ലതിക കയറിത്തുള്ളുകയാണെന്നും ഭര്‍ത്താവ് മോഹനന്‍ മാസ്റ്റര്‍ കേസില്‍ പ്രതിയായതോടെ ലതികക്ക് ഇരിക്കപ്പൊറുതി ഇല്ലെന്നുമായിരുന്നു തിരുവഞ്ചൂര്‍ പറഞ്ഞത്.

തിരുവഞ്ചൂരിന്റെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്ന് കെ കെ ലതിക പറഞ്ഞിരുന്നു. മന്ത്രിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് അവര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X