വര്‍ക്കലയില്‍ ബ്ലാക്ക്മാനെ പിടികൂടി
വര്‍ക്കല: ഏറെ ദിവസമായി ജനങ്ങളുടെ ഉറക്കം കെടുത്തിയ ബ്ലാക്ക്മാനെ നാട്ടുകാര്‍ പിടികൂടി. കറുത്ത മുഖം മൂടിയും ധരിച്ചെത്തിയ മൂന്നു പേരില്‍ രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. പിടിയിലായ ബംഗാളിയും ഹിന്ദിയും സംസാരിക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയൂ.
ഒരു വാളും ഇരുമ്പു ദണ്ഡും ബ്ലേഡും ഇയാളില്‍ നിന്നു കണ്ടെടുത്തു. കുറച്ചുദിവസമായി മേഖലയില്‍ മുഖം മൂടി ധരിച്ച രൂപത്തെ കാണുന്നതായി പലരും പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ സംഘടിച്ചു കാവലിരുന്നതാണ് കള്ളന്മാരെ കുടുക്കിയത്. രാത്രി രണ്ടു മണിയോടെ എടവ അംബേദ്കര്‍ കോളനിയ്ക്കടുത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്.
സ്ത്രീകളെയാണ് ബ്ലാക്ക് മാന്‍ കാര്യമായി ഉപദ്രവിച്ചിരുന്നത്. രാത്രി കാവല്‍ നില്‍ക്കുന്നവര്‍ മൂന്നു പേര്‍ നടന്നു വരുന്നത് കണ്ട് ലൈറ്റ് ഓഫാക്കി. അപകടം മണത്ത മൂന്നു പേരും ഓടാന്‍ തുടങ്ങി. ഒരാള്‍ നാട്ടുകാരുടെ കൈയില്‍ അകപ്പെടുകയും ചെയ്തു. പ്രാദേശിക പോലിസ് സംഘം സ്ഥലത്തെത്തിയെങ്കിലും പ്രതിയെ കൈമാറാന്‍ നാട്ടുകാര്‍ തയ്യാറായില്ല. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തണമെന്നായിരുന്നു അവരുടെ ആവശ്യം.












Click it and Unblock the Notifications