കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധനിയമം തെറ്റിച്ചത് പാലസ്തീന്‍?

Google Oneindia Malayalam News

ജറുസലേം: കഴിഞ്ഞ മാസം പാലസ്തീനും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ അടിസ്ഥാനകാരണം എന്താണ്? പാലസ്തീന്‍ ഇസ്രായേലിലേക്കയച്ച നൂറുകണക്കിന് റോക്കറ്റുകളാണ് സംഗതി വഷളാക്കിയതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്.

1500 ഓളം റോക്കറ്റുകളാണ് ഇസ്രായേലില്‍ പതിച്ചത്. അതില്‍ പലതും ജറുസലേമിലും ടെല്‍ അവീവിലുമാണ് പതിച്ചത്. മൂന്ന് ഇസ്രായേലി ഭടന്മാര്‍ കൊല്ലപ്പെടുകയും ഒരു ഡസനോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിവിലിയന്മാരെ അപകടപ്പെടുത്തുകയെന്ന രീതിയില്‍ ആക്രമണം നടത്തിയ പാലസ്തീനാണ് യുദ്ധനിയമങ്ങള്‍ ആദ്യം ലംഘിച്ചത്.

Gaza

ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 169 പാലസ്തീനികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ ദിവസം പാലസ്തീനും ഇത്തരത്തിലുള്ള ആരോപണവുമായി രംഗത്തെത്തിയിരുന്നു. സിവിലിയന്മാരെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച ഇസ്രായേല്‍ അന്താരാഷ്ട്രയുദ്ധനിയമങ്ങള്‍ ലംഘിച്ചുവെന്ന പരാതിയാണ് പാലസ്തീനും ഉയര്‍ത്തിയത്.

ഹമാസിന്റെ മുതിര്‍ന്ന നേതാവിനെ വധിച്ചതിനു പ്രതികാരമായി ടെല്‍ അവീവ് ലക്ഷ്യമാക്കി പാലസ്തീന്‍ തൊടുത്തുവിട്ട റോക്കറ്റുകളാണ് ഇസ്രായേലിനെ പ്രകോപിപ്പിച്ചത്.

English summary
Human Rights Watch says Gaza militants violated laws of war by launching hundreds of rockets at Israeli civilians during last month’s fighting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X