പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി, അഞ്ചു മരണം

പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഗോഡൗണ്‍ മൊത്തം തകര്‍ന്നു വീഴുകയായിരുന്നുവെന്ന് മേട്ടൂര്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഗോപാല്‍ അറിയിച്ചു. സേലത്തുനിന്നും 42 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ സ്ഥലം.
ഒരു വീടിനോട് ചേര്‍ന്നു നിര്‍മിച്ച ഗോഡൗണില്‍ നിന്നും മൂന്നു സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി നാട്ടുകാര്‍ മൊഴിനല്‍കിയിട്ടുണ്ട്. മൂന്നു പേര്‍ സംഭവസ്ഥലത്തുവെച്ചും രണ്ടു പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. അപകടസമയത്ത് പത്തുപേരാണ് ജോലിയിലുണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
സെപ്തംബര്‍ അഞ്ചിന് ശിവകാശിയിലെ പടക്കനിര്‍മാണ ശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications