കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 ദൂര്‍ദര്‍ശന്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ കൂട്ടമാനഭംഗത്തെക്കുറിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് അഞ്ചു ദൂര്‍ദര്‍ശന്‍ ജീവനക്കാര്‍ക്കു സസ്‌പെന്‍ഷന്‍. രണ്ടു ക്യാമറമാന്‍മാര്‍ക്കും രണ്ട് എന്‍ജിനീയര്‍മാരും ഇതില്‍ ഉള്‍പ്പെടും.

പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത് ടെലികാസ്റ്റ് ചെയ്യാന്‍ വൈകിയതിനാണു നടപടി. റേസ് കോഴ്‌സിലുള്ള വസതിയില്‍ വച്ച് ഒമ്പതരയ്ക്കാണ് പ്രധാനമന്ത്രിയുടെ പ്രസംഗം. എന്നാല്‍ ക്യാമറമാന്‍മാര്‍ എത്തിയതു 9.40 ആയിരുന്നു. എന്‍ജിനീയര്‍മാരാകട്ടെ പത്തു മണിക്കും. ഇതുമൂലം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പകര്‍ത്തിയ ദൃശ്യങ്ങളാണ് സര്‍ക്കാരിന്റൈ ഔദ്യോഗിക ചാനലായ ദൂരദര്‍ശന് ഉപയോഗിക്കേണ്ടിവന്നത്.

ഇതിന് പുറമെ പ്രധാനമന്ത്രിയുടെ പ്രസംഗം എഡിറ്റ് ചെയ്യാതെ നല്‍കിയതും നടപടിയ്ക്ക് കാരണമായി പറയുന്നുണ്ട്. പ്രസംഗത്തിന്റെ അവസാനം പ്രധാനമന്ത്രി ടീക്ക് ഹേ (ശരിയായില്ലെ) എന്നു ചോദിക്കുന്നതും പ്രസംഗത്തിലുണ്ട്. ഇതു വന്‍ വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കാന്‍ ദൂരദര്‍ശന്‍ അധികൃതര്‍ ഉത്തരവിട്ടുണ്ട്. എഡിറ്റ് ചെയ്തതുമായി ബന്ധപ്പെട്ടല്ല, വൈകിയെത്തിയതിനാലാണ് സസ്‌പെന്‍ഷനെന്നും അധികൃതര്‍ സൂചിപ്പിച്ചു. എന്നാല്‍ ദില്ലിയില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം മൂലമാണു വൈകിയതെന്നാണ് ജീവനക്കാര്‍ അറിയിച്ചിരിയ്ക്കുന്നത്.

English summary
Doordarshan has suspended five staffers for failing to reach 7, Race Course Road in time to record PM Manmohan Singh's speech on the protests against the Delhi gang rape incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X