കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Google Oneindia Malayalam News

Modi
ഗാന്ധിനഗര്‍: നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ബിജെപി നിയമസഭാകക്ഷി നേതാവായി മോഡിയെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തിരുന്നു. ചൊവ്വാഴ്ച ഗവര്‍ണര്‍ കംലാ ബെനിവാലിനെ സന്ദര്‍ശിച്ച ബിജെപി നേതാവ് ആര്‍സി ഫല്‍ദു മന്ത്രിസഭ ഉണ്ടാക്കാനുള്ള അവകാശവാദമുന്നയിച്ചു.

കഴിഞ്ഞ മന്ത്രിസഭയിലെ ധനകാര്യമന്ത്രിയായിരുന്ന വാജു വാലയാണ് മോഡിയുടെ പേര് നിര്‍ദ്ദേശിച്ചത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 114 അംഗങ്ങളും ഈ നിര്‍ദ്ദേശം അംഗീകരിച്ചു. മുതിര്‍ന്ന നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും എംഎല്‍എയ്ക്ക് ഈ തിരഞ്ഞെടുപ്പിലെ വിജയം മോഡിയുടെ വിജയമാണെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ വിജയമാണിത്. ജനങ്ങളുടെ മനസ്സില്‍ വിശ്വാസം സൃഷ്ടിയ്ക്കാന്‍ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അവര്‍ക്ക് സാധിച്ചു-പാര്‍ട്ടി എംഎല്‍എമാരെ അഭിസംബോധന ചെയ്തുകൊണ്ട് മോഡി അറിയിച്ചു.

സംസ്ഥാനത്ത് ബിജെപി ഒറ്റയ്ക്ക് ഭരണത്തിലെത്തുന്നത് തുടര്‍ച്ചയായി നാലാം തവണയാണ്. കഴിഞ്ഞ 30 വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ തന്നെ ഇത് ആദ്യമായിട്ടാണ്-രാജ്യസഭയിലെ പ്രതിപക്ഷനേതാവായ ജെയ്റ്റ്‌ലി മോഡിയെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.

English summary
Narendra Modi was on Tuesday unanimously elected the leader of Gujarat BJP legislature party, which later met Governor Kamla Beniwal and staked claim to form a new government in the state under his leadership.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X