കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരിയാറില്‍ 5 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

  • By Ajith Babu
Google Oneindia Malayalam News

NCC
മലയാറ്റൂര്‍: മലയാറ്റൂരില്‍ എന്‍സിസി ട്രക്കിംഗ് ക്യാമ്പില്‍ പങ്കെടുത്ത അഞ്ച് വിദ്യാര്‍ഥികള്‍ പെരിയാറ്റില്‍ മുങ്ങിമരിച്ചു. വനത്തിനുള്ളില്‍ മഹാഗണിത്തോട്ടം സന്ദര്‍ശിക്കാനെത്തിയ 45 അംഗ സംഘത്തിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്.

ദില്ലിയില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് മരിച്ചത്. ഹേമന്ത്, ജിഷാന്‍, ബില്‍സാദ്, സതീഷ്, ഗുല്‍ഗേഷ് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം മലയാറ്റൂര്‍ സെന്റ് തോമസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പെരിയാറില്‍ കുളിയ്ക്കാനിറങ്ങിയ കുട്ടികളാണ് മുങ്ങിമരിച്ചതെന്ന് അറിയുന്നു. പുഴയില്‍ കുളിയ്ക്കാനിറങ്ങുന്നത് അപകടകരമാണെന്ന് വനംവകുപ്പ് അധികൃതര്‍ രാവിലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ച് കുളിയ്ക്കാനിറങ്ങിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ഒഴുക്കില്‍പ്പെട്ട കുട്ടികളെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപെടുത്താന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടുവോയെന്ന സംശയത്തെ തുടര്‍ന്ന് അഗ്‌നിശമനസേന പെരിയാറില്‍ തിരച്ചില്‍ നടത്തി.

അഞ്ച് പേരെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപെടുത്തുകയായിരുന്നു. സെന്റ് തോമസ് ഹൈസ്‌കൂളിലാണ് എന്‍സിസിയുടെ ദേശീയ ട്രക്കിംഗ് ക്യാമ്പ് നടക്കുന്നത്. 16 സംസ്ഥാനങ്ങളില്‍ നിന്നുളള നാല്‍പത്തിയഞ്ചോളം എന്‍സിസി കേഡറ്റുകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

English summary
Five NCC cadets who had come from northern India for a trekking camp near here drowned in the Periyar river Wednesday morning, local legislator Jose Thettayil said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X