മദനി: സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി

മദനിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് രോഗം സംബന്ധിച്ചും ചികിത്സ സംബന്ധിച്ചും വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പഠിച്ച ശേഷം ആവശ്യമായ നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അന്യസംസ്ഥാനത്ത് നടന്ന കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതിനാല്‍ തന്നെ മഅ്ദനിയുടെ കാര്യത്തില്‍ ഇടപെടുന്നതിന് സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ട്. എങ്കിലും ഈ പരിമിതിക്കുള്ളില്‍ നിന്ന് എന്തു ചെയ്യാന്‍ കഴിയുമെന്നും ആലോചിക്കുമെന്നും ഉമ്മന്‍ചാണ്ടി മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications