കൊല നടത്തി കവര്‍ന്നത് 300 കോടിയുടെ രത്നങ്ങള്‍

മാവേലിക്കര കോവിലകത്തെ ഡോ.ബി.ഹരിഹരവര്‍മ (59) ആണ് വട്ടിയൂര്‍കാവിന് സമീപം തിങ്കളാഴ്ച പകല്‍ കൊല്ലപ്പെട്ടത്. മാവേലിക്കര കോവിലകത്തുനിന്ന് പരമ്പരാഗതമായി കൈമാറിക്കിട്ടിയ അപൂര്‍വ വൈഡൂര്യങ്ങളും രത്നങ്ങളും പഞ്ചലോഹവിഗ്രഹങ്ങളും ആഭരണങ്ങളുമടങ്ങുന്ന ഉദ്ദേശ്യം 300 കോടി രൂപ വിലമതിയ്ക്കുന്ന സ്വത്ത് വില്‍ക്കാനായിരുന്നു ഹരിഹര വര്‍മ്മ എത്തിയത്. രത്നവ്യാപാരത്തിനിടെ സുഹൃത്തായ അഡ്വക്കേറ്റ് ഹരിദാസിന്റെ വീട്ടില്‍ വച്ചാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
്രത്നങ്ങളുടെ കച്ചവടം ഉറപ്പിക്കുന്നതിനായി മലയാളിയായ പ്രേംരാജും ഉത്തരേന്ത്യക്കാരനായ യേഗേഷും മറ്റുചിലരും വിമാനത്താവളത്തിലെത്തിയിരുന്നു. അവിടെനിന്ന് ഇവര്‍ ഒരു ഇന്നോവാ കാറിലാണ് എത്തിയത്. വീട്ടിലെത്തിയശേഷം രത്നത്തിന്റെ വിലയെയും വില്‍പ്പനയെയും സംബന്ധിച്ചുള്ള ഇടപാടു നടന്നു. ഈ സമയം രത്നങ്ങള്‍ വാങ്ങാനെത്തിയവര്‍ക്കൊപ്പം ഹരിഹരവര്‍മയും അഡ്വ. ഹരിദാസും ഉണ്ടായിരുന്നു. കച്ചവടം പറഞ്ഞുറപ്പിയ്ക്കുന്നതിനിടെ വന്നവര്‍ ഹരിദാസിനെയും ഹരിഹരവര്‍മയെയും ക്ലോറോഫോം ഉപയോഗിച്ചു ബോധം കെടുത്തിയശേഷം കോടികള്‍ വിലമതിക്കുന്ന രത്നങ്ങളുമായി കടന്നുകളയുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞ ബോധം വീണ ഹരിദാസ് ഉണര്‍ന്നു നോക്കുമ്പോള്‍ രത്നങ്ങളും മൊബൈല്‍ ഫോണുകളും അപഹരിച്ചതായാണ് അറിയുന്നത്. ഉടന്‍തന്നെ സമീപത്തെ വീട്ടുകാരില്‍നിന്നു മൊബൈല്‍ഫോണ്‍ വാങ്ങി തന്റെ ഭാര്യയെയും മക്കളെയും വിവരം അറിയിച്ചു. ഇവര്‍ എത്തിയശേഷമാണ് വിവരം വട്ടിയൂര്‍ക്കാവ് പോലീസില്‍ അറിയിക്കുന്നത്. ക്ലോറോഫോമിന്റെ അളവു കൂടിയതാകാം ഹരിഹരവര്‍മയുടെ മരണത്തിനു കാരണമെന്നു പോലീസ് പറഞ്ഞു.
അഡ്വ. ഹരിദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു. സെയില്‍സ് ടാക്സ് ഡെപ്യൂട്ടി കമ്മീഷണര്‍ വിമലാദേവിയാണു ഹരിഹരവര്‍മയുടെ ഭാര്യ. ഇവര്‍ക്കു മക്കളില്ല. ഹരിഹരവര്‍മയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടന്നുവരുന്നതായും അഡ്വ. ഹരിദാസില്‍നിന്നു നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം കണ്ടെത്തി. ഇതോടൊപ്പം പ്രതികള്‍ ഉപയോഗിച്ച പഞ്ഞിയും കൈയ്യുറകളും ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അതിനിടെ പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications