കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല നടത്തി കവര്‍ന്നത് 300 കോടിയുടെ രത്‌നങ്ങള്‍

  • By Ajith Babu
Google Oneindia Malayalam News

Kerala royal robbed of Rs 300 crore in jewels
കൊല്ലം: രാജകുടുംബാംഗമായ ഹരിഹര്‍ വര്‍മ്മയെ കൊലപ്പെടുത്തി കവര്‍ന്നത് 300 കോടി രൂപയുടെ രത്‌നങ്ങളും വജ്രാഭരണങ്ങളുമാണെന്ന് റിപ്പോര്‍ട്ട്. അതേസമയം ഹരിഹരവര്‍മ്മ രാജകുടുംബാഗമല്ലെന്ന് ക്ഷത്രിയ ക്ഷേമസഭയും മാവേലിക്കര രാജകുടുംബവും വ്യക്തമാക്കിയതോടെ കൊലപാതകം സംബന്ധിച്ച് ദുരൂഹതകള്‍ ഏറി.

മാവേലിക്കര കോവിലകത്തെ ഡോ.ബി.ഹരിഹരവര്‍മ (59) ആണ് വട്ടിയൂര്‍കാവിന് സമീപം തിങ്കളാഴ്ച പകല്‍ കൊല്ലപ്പെട്ടത്. മാവേലിക്കര കോവിലകത്തുനിന്ന് പരമ്പരാഗതമായി കൈമാറിക്കിട്ടിയ അപൂര്‍വ വൈഡൂര്യങ്ങളും രത്‌നങ്ങളും പഞ്ചലോഹവിഗ്രഹങ്ങളും ആഭരണങ്ങളുമടങ്ങുന്ന ഉദ്ദേശ്യം 300 കോടി രൂപ വിലമതിയ്ക്കുന്ന സ്വത്ത് വില്‍ക്കാനായിരുന്നു ഹരിഹര വര്‍മ്മ എത്തിയത്. രത്‌നവ്യാപാരത്തിനിടെ സുഹൃത്തായ അഡ്വക്കേറ്റ് ഹരിദാസിന്റെ വീട്ടില്‍ വച്ചാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

്‌രത്‌നങ്ങളുടെ കച്ചവടം ഉറപ്പിക്കുന്നതിനായി മലയാളിയായ പ്രേംരാജും ഉത്തരേന്ത്യക്കാരനായ യേഗേഷും മറ്റുചിലരും വിമാനത്താവളത്തിലെത്തിയിരുന്നു. അവിടെനിന്ന് ഇവര്‍ ഒരു ഇന്നോവാ കാറിലാണ് എത്തിയത്. വീട്ടിലെത്തിയശേഷം രത്‌നത്തിന്റെ വിലയെയും വില്‍പ്പനയെയും സംബന്ധിച്ചുള്ള ഇടപാടു നടന്നു. ഈ സമയം രത്‌നങ്ങള്‍ വാങ്ങാനെത്തിയവര്‍ക്കൊപ്പം ഹരിഹരവര്‍മയും അഡ്വ. ഹരിദാസും ഉണ്ടായിരുന്നു. കച്ചവടം പറഞ്ഞുറപ്പിയ്ക്കുന്നതിനിടെ വന്നവര്‍ ഹരിദാസിനെയും ഹരിഹരവര്‍മയെയും ക്ലോറോഫോം ഉപയോഗിച്ചു ബോധം കെടുത്തിയശേഷം കോടികള്‍ വിലമതിക്കുന്ന രത്‌നങ്ങളുമായി കടന്നുകളയുകയായിരുന്നു.

ഏറെ നേരം കഴിഞ്ഞ ബോധം വീണ ഹരിദാസ് ഉണര്‍ന്നു നോക്കുമ്പോള്‍ രത്‌നങ്ങളും മൊബൈല്‍ ഫോണുകളും അപഹരിച്ചതായാണ് അറിയുന്നത്. ഉടന്‍തന്നെ സമീപത്തെ വീട്ടുകാരില്‍നിന്നു മൊബൈല്‍ഫോണ്‍ വാങ്ങി തന്റെ ഭാര്യയെയും മക്കളെയും വിവരം അറിയിച്ചു. ഇവര്‍ എത്തിയശേഷമാണ് വിവരം വട്ടിയൂര്‍ക്കാവ് പോലീസില്‍ അറിയിക്കുന്നത്. ക്ലോറോഫോമിന്റെ അളവു കൂടിയതാകാം ഹരിഹരവര്‍മയുടെ മരണത്തിനു കാരണമെന്നു പോലീസ് പറഞ്ഞു.

അഡ്വ. ഹരിദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു. സെയില്‍സ് ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ വിമലാദേവിയാണു ഹരിഹരവര്‍മയുടെ ഭാര്യ. ഇവര്‍ക്കു മക്കളില്ല. ഹരിഹരവര്‍മയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടന്നുവരുന്നതായും അഡ്വ. ഹരിദാസില്‍നിന്നു നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം കണ്ടെത്തി. ഇതോടൊപ്പം പ്രതികള്‍ ഉപയോഗിച്ച പഞ്ഞിയും കൈയ്യുറകളും ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അതിനിടെ പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

English summary
Kerala police on Tuesday launched a manhunt to nab a three-member gang which allegedly killed a member belonging to the Mavelikkara royal family and robbed him of diamonds worth Rs 300 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X