കസാഖ്‌സ്താനില്‍ വിമാനം തകര്‍ന്നു വീണ് 27 മരണം

റഷ്യന്‍ നിര്‍മിതമായ എഎന്‍ 72 വിമാനമാണ് അപകടത്തില്‍പെട്ടത്. അപകടത്തിനുള്ള കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തെക്കന്‍ കസാഖ്‌സ്താനിലെ മോശം കാലാവസ്ഥയാണ് അപകടത്തിനു കാരണമെന്നാണ് എല്ലാവരും ഊഹിക്കുന്നത്. കഴിഞ്ഞ കുറെ ദിവസമായി ഈ മേഖലയില്‍ ശക്തമായ കാറ്റും കനത്ത മഞ്ഞുവീഴ്ചയുമുണ്ട്.
വിമാനം പരിപൂര്‍ണമായും കത്തിയമര്‍ന്നിട്ടുണ്ട്. ഏഴ് വിമാനജീവനക്കാരും 20 സൈനികരുമാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത്. കസാഖ്‌സ്താന്‍ നാഷണല്‍ സെക്യൂരിറ്റി കമ്മിറ്റി(കെഎന്‍ബി) വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
തലസ്ഥാനമായ അസ്താനയില്‍ നിന്നും ഷിംകെന്റിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. രാത്രി ഏഴുമണിയോടുകൂടി വിമാനം റഡാറില്‍ ദൃശ്യമല്ലാതായി.












Click it and Unblock the Notifications