• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കസാഖ്‌സ്താനില്‍ വിമാനം തകര്‍ന്നു വീണ് 27 മരണം

അസ്താന: കസാഖ്‌സ്താന്‍ അതിര്‍ത്തിസേനയുടെ വിമാനം തകര്‍ന്ന് 27 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ നഗരമായ ഷിംകെന്റിലുണ്ടായ അപകടത്തില്‍ സേനാ മേധാവി കേണല്‍ തുര്‍ഗെന്‍ബെക്കും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

റഷ്യന്‍ നിര്‍മിതമായ എഎന്‍ 72 വിമാനമാണ് അപകടത്തില്‍പെട്ടത്. അപകടത്തിനുള്ള കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തെക്കന്‍ കസാഖ്‌സ്താനിലെ മോശം കാലാവസ്ഥയാണ് അപകടത്തിനു കാരണമെന്നാണ് എല്ലാവരും ഊഹിക്കുന്നത്. കഴിഞ്ഞ കുറെ ദിവസമായി ഈ മേഖലയില്‍ ശക്തമായ കാറ്റും കനത്ത മഞ്ഞുവീഴ്ചയുമുണ്ട്.

വിമാനം പരിപൂര്‍ണമായും കത്തിയമര്‍ന്നിട്ടുണ്ട്. ഏഴ് വിമാനജീവനക്കാരും 20 സൈനികരുമാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത്. കസാഖ്‌സ്താന്‍ നാഷണല്‍ സെക്യൂരിറ്റി കമ്മിറ്റി(കെഎന്‍ബി) വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

തലസ്ഥാനമായ അസ്താനയില്‍ നിന്നും ഷിംകെന്റിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. രാത്രി ഏഴുമണിയോടുകൂടി വിമാനം റഡാറില്‍ ദൃശ്യമല്ലാതായി.

English summary
A military transport plane crashed in southern Kazakhstan on Tuesday, killing all 27 people on board, including the commander of the Central Asian nation’s border guards, local media and the KNB security service said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more