കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയുടെ ഗുജറാത്തിനെ പൊട്ടിച്ച് നിതിഷിന്റെബിഹാര്‍

Google Oneindia Malayalam News

Nitish Kumar
ദില്ലി: വികസനത്തിന്റെ കാര്യത്തില്‍ ഏറ്റവും വേഗതയില്‍ പോകുന്ന ഇന്ത്യന്‍ സംസ്ഥാനം ഏതാണ്? നരേന്ദ്ര മോഡിയുടെ ഗുജറാത്തിനായിരുന്നു ഈ അടുത്ത കാലം വരെ ഒന്നാം സ്ഥാനം. എന്നാല്‍ പുതിയ കണക്കനുസരിച്ച് നിതീഷ് കുമാറിന്റെ ബീഹാറാണ് ഏറ്റവും മുന്നില്‍.

2001 മുതല്‍ 2005വരെയുള്ള കണക്ക് പരിശോധിക്കുകയാണെങ്കില്‍ രാജ്യത്തെ ഏറ്റവും വികസനം കുറഞ്ഞ(2.9 ശതമാനം) സംസ്ഥാനമായിരുന്നു ബീഹാര്‍. അതേ സമയം 2006 മുതല്‍ 2010വരെയുള്ള കാലഘട്ടം പരിഗണിക്കുയാണെങ്കില്‍ 10.09ആണ് ബീഹാറിന്റെ വളര്‍ച്ചാനിരക്ക്.

2001 മുതല്‍ 2005 വരെയുള്ള കാലത്ത് ഗുജറാത്ത് അതിവേഗം കുതിക്കുകയായിരുന്നു. 11 ശതമാനം വളര്‍ച്ചാനിരക്കാണ് ഈ കാലയളവില്‍ നേടിയത്. എന്നാല്‍ 2006-2010ല്‍ ഇത് 9.3 ശതമാനമായി കുറഞ്ഞു.

വളര്‍ച്ചാനിരക്കില്‍ ഗുജറാത്തിന്റെ കാര്യത്തില്‍ മാത്രമാണ് കുറവുണ്ടായിട്ടുള്ളത്. ഛത്തീസ്ഗഡ് 7.7 ശതമാനത്തില്‍ നിന്ന് 10 ശതമാനമായും ഹരിയാന 8.4 ശതമാനത്തില്‍ നിന്നും 9.7 ശതമാനമായും മഹാരാഷ്ട്ര 8.2 ശതമാനത്തില്‍ നിന്നും 9.6 ശതമാനമായും ഉയര്‍ന്നു

English summary
In a huge turnaround, Bihar has emerged as the fastest growing state in the country with a figure of 10.9 per cent, overtaking Gujarat whose growth has dipped.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X