ഡീസലിന് പത്തുരൂപ കൂട്ടും

ഡീസലിന് ദില്ലിയിലെ ഇപ്പോഴത്തെ വില 47.15ാണ്. സെപ്തംബര്‍ 14നാണ് അവസാനമായി വില വര്‍ധിപ്പിച്ചത്. അന്ന് 5.63 രൂപയുടെ വര്‍ധനവാണ് വരുത്തിയത്. മണ്ണെണ്ണയുടെ വില കഴിഞ്ഞ ജൂണിലാണ് അവസാനമായി കൂട്ടിയത്. ദില്ലിയില്‍ ലിറ്ററിന് 14.79 രൂപയാണ് ഇപ്പോഴത്തെ വില.
പ്രതിമാസം ഒരോ രൂപവീതം വര്‍ധിപ്പിയ്ക്കാനാണ് സര്‍ക്കാറിന്റെ പരിപാടി. നിലവില്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ലിറ്ററിന് 9.28 രൂപ നഷ്ടത്തിലാണ് ഡീസല്‍ വില്‍ക്കുന്നത്. ഈ നഷ്ടം നികത്താന്‍ സര്‍ക്കാറിന് ഭീമമായ ഒരു തുക നല്‍കേണ്ടി വരുന്നുണ്ട്. പത്തുമാസം കൊണ്ട് അന്താരാഷ്ട്ര വിപണിയിലെ വിലയ്‌ക്കൊപ്പമെത്തിക്കുകയെന്ന തന്ത്രമാണ് യുപിഎ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഒന്നിച്ചുവിലവര്‍ധിപ്പിക്കാത്തതുകൊണ്ട് ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധം കുറവായിരിക്കുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. അതേ സമയം മണ്ണെണ്ണയുടെ വിലയിലുള്ള വര്‍ധനവ് രണ്ടു വര്‍ഷം കൊണ്ടാണ് വരുത്തുന്നത്.












Click it and Unblock the Notifications