കറന്റിന് വിലകൂട്ടണം,സബ്‌സിഡി കുറയ്ക്കണം:മന്‍മോഹന്‍
ദില്ലി: രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. രാജ്യത്തെ വൈദ്യുതി നിരക്ക് ചാര്‍ജ്ജുകള്‍ എത്രയും വേഗം വര്‍ധിപ്പിക്കേണ്ടതുണ്ട്. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി വിഭാവനം ചെയ്യുന്ന 8 ശതമാനം വളര്‍ച്ചാനിരക്ക് നേടണമെങ്കില്‍ സബ്‌സിഡികള്‍ കട്ട് ചെയ്യുകയോ ഗണ്യമായി കുറയ്ക്കുകയോ വേണം-ദേശീയവികസനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍സിങ്.
12ാം പദ്ധതിരേഖയ്ക്ക് അംഗീകാരം നല്‍കാനുള്ള യോഗത്തില്‍ കേന്ദ്രമന്ത്രിമാരും സംസ്ഥാനമുഖ്യമന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. നേരത്തെ 9 ശതമാനവും പിന്നീട് 8.2 ശതമാനവുമായി രേഖപ്പെടുത്തിയിരുന്ന വളര്‍ച്ചാനിരക്ക് ഇപ്പോള്‍ എട്ട് ശതമാനമായി ചുരുക്കിയിട്ടുണ്ട്. ഇതു തന്നെ ഒരു സ്വപ്‌നമാണ്.

ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ജനങ്ങളെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്. സബ്‌സിഡികള്‍ കുറച്ചുകൊണ്ടു വരേണ്ടതിന്റെ പ്രധാന്യവും അവര്‍ക്ക് ബോധ്യപ്പെടേണ്ടതുണ്ട്. ധനകമ്മി അനുദിനം വര്‍ധിച്ചുവരികയാണ്. ഇതിനെ പിടിച്ചുനിര്‍ത്തണമെങ്കില്‍ കടുത്ത തീരുമാനങ്ങള്‍ തന്നെ വേണ്ടി വരും. പല ചെലവുകളും വെട്ടിച്ചുരുക്കേണ്ടി വരും.
സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധപതിപ്പിക്കും. ദില്ലി കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും.












Click it and Unblock the Notifications